(www.kl14onlinenews.com) (23-Apr-2020)
ഇന്ത്യയിൽ 24മണിക്കൂറിനിടെ പുതുതായി 1409 പേർക്ക് കൂടി രോഗം; മരണസംഖ്യ 681 ആയി
ഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 21,797 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 24 മണിക്കൂറിനിടെ പുതുതായി 1,409 പേർക്ക് രോഗം സ്ഥിരീകരിച്ചു. 4,257 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയവർ. 681 പേർ കോവിഡ് ബാധിച്ച് മരിച്ചു.
16,454 ആക്ടീവ് കേസുകളാണ് നിലവിൽ ഉള്ളത്. രാജ്യത്തെ 731 ജില്ലകളിൽ 426–ലും കോവിഡ് രോഗബാധ കണ്ടെത്തിയിട്ടുണ്ട്. നേരത്തേ 246 ജില്ലകളിൽ മാത്രമായിരുന്നു കോവിഡ് ഉണ്ടായിരുന്നത്.
രാജ്യത്ത് മൂന്നു നഗരങ്ങളാണ് കോവിഡ് രോഗികളുടെ കാര്യത്തിൽ മുന്നിൽ മുംബൈ–3451, ഡൽഹി 2272, അഹമ്മദാബാദ്–1378. രാജ്യത്തെ കോവിഡ് കേസുകളിൽ 50 .8 ശതമാനവും 12 ജില്ലകളിലാണ് മുംബൈ, അഹമ്മദാബാദ്, ഇൻഡോർ, പൂണെ, ജയ്പ്പൂർ, ഹൈദരാബാദ്, താനെ, സൂററ്റ്, ചെന്നൈ, ഭോപ്പാൽ, ആഗ്ര, ജോധ്പ്പൂർ (ഇതിൽ ഡൽഹി ഉൾപ്പെടാത്തത് ഡൽഹിയിൽ 11 ജില്ലകൾ ഉള്ളതു കാരണമാണ്.
ഈ 11ൽ മൂന്ന് ജില്ലകളിലാണ് രോഗികൾ കൂടുതലും – സെൻട്രൽ ഡൽഹി–184, തെക്കൻ ഡൽഹി –130, പടിഞ്ഞാറൻ ഡൽഹി 122). രാജ്യത്തെ 12 നഗരങ്ങളാണ് കോവിഡ് രോഗികളുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്–മുംബൈ, ഡൽഹി, അഹമ്മദാബാദ്, ഇൻഡോർ, പുണെ, ജയ്പ്പൂർ, ഹൈദരാബാദ്, ചെന്നൈ, സൂററ്റ്, ആഗ്ര.
Post a Comment