(www.kl14onlinenews.com) (23-Apr-2020)
പുണ്യ റമളാനിൽ ആത്മീയ വഴിയിൽ ധന്യമാക്കാൻ എസ്എസ്എഫ് മൊഗ്രാൽ പുത്തൂർ സജ്ജമായി
മൊഗ്രാൽ പുത്തൂർ:
വിശുദ്ധ റമളാനിൽ ആത്മീയ വഴിയിൽ പ്രവർത്തകരെ ധന്യമാക്കാൻ ഓൺലൈൻ വഴികൾ തുറന്ന് എസ്എസ്എഫ് മൊഗ്രാൽ പുത്തൂർ സെക്ടർ.വിശുദ്ധ റമളാൻ മുന്നിലെത്തി നിൽക്കുകയാണ്.തീർത്തും നമുക്കപരിചിതമായ സാഹചര്യങ്ങളിലൂടെയാണ് നാം ഇപ്പോൾ കടന്നു പോകുന്നത്.സാമൂഹ്യ വ്യാപനം നടക്കാതിരിക്കാൻ സാമൂഹിക അകലം പാലിച്ച് രോഗമുക്തമായ സമൂഹത്തിന് വേണ്ടി ഉപയോഗിക്കാൻ പ്രവർത്തകർക്ക് സാധിക്കണം.പള്ളികളിൽ പോകാൻ അനുമതി ലഭിക്കുന്നത് വരെ വീട്ടിനകത്ത് ജമാഅത്ത് സ്ഥാപിച്ചും ഇബാദത്തുകൾ വർധിപ്പിച്ചും പ്രവർത്തകർ കർമ്മനിരതരാവുക.മുഴുവൻ പ്രവർത്തകരെയും സൈബർ സംവിധാനങ്ങൾ ഉപയോഗിച്ച് ആത്മീയ വഴിയിലേക്ക് നയിക്കുകയാണ്. റമളാൽ ദർസ്,സ്ഥാപക ദിനം,പ്രവർത്തന ഫണ്ട്,മഴവിൽ സംഘം റമളാൻ പ്രോഗ്രാമുകൾ,തർതീൽ ഖുർആൻ പ്രീമിയോ,തജ് വീദ് പഠനം,വീഡിയോ പ്രോഗ്രാമുകൾ തുടങ്ങിയ പദ്ധതികളാണ് ഓൺലൈൻ വഴി നടപ്പിലാക്കുക.
إرسال تعليق