(www.kl14onlinenews.com) (23-Apr-2020)
ഖത്തറില്‍ 623 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു;
യുഎഇയിൽ 518 പേരിൽ കൂടി കോവിഡ്, നാല് കോവിഡ് മരണം
ദുബായ് / ദോഹ :
ഖത്തറില്‍ 623 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെടുന്ന ദിവസമാണിത്. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 7764 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസി തൊഴിലാളികളാണെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതാണ് ഇവര്‍ക്ക് രോഗം പകരാന്‍ കാരണമായത്.
അതെ സമയം 61 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ആകെ രോഗം സുഖപ്പെട്ടവര്‍ 750 ആയി ഉയര്‍ന്നു.
രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ക്കെല്ലാം ക്വാറന്‍റൈന്‍ സെന്‍ററുകളില്‍ ഏറ്റവും മികച്ച പരിചരണം ലഭ്യമാക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു
3445 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധന നടത്തിയത്. ഇതോടെ ആകെ കോവിഡ് പരിശോധന നടത്തിയവരുടെ എണ്ണം 73457 ആയി
ഇതുവരെ പത്ത് പേരാണ് ഖത്തറില്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്.
യുഎഇയിൽ നാല് കോവിഡ് മരണം; 518 പേർക്ക് കൂടി രോഗം
എഇയിൽ കോവിഡ് 19 ബാധിച്ച് നാലു പേർ കൂടി മരിച്ചു. പുതുതായി 518 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 91 പേർ പുതുതായി രോമുക്തി നേടി ആശുപത്രി വിട്ടതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ ആകെ എണ്ണം 8,756 ആയി. 29,000 പേരെ പുതുതായി പരിശോധനയ്ക്ക് വിധേയരാക്കി. ദേശീയതലത്തിലും എമിറേറ്റുകളുടെ അടിസ്ഥാനത്തിലും 45 ദിവസത്തിനകം 100 പ്രതിരോധ നടപടികൾ പൂർത്തീകരിച്ചു.
إرسال تعليق