കുവൈത്തില്‍ 61 ഇന്ത്യക്കാരടക്കം 213 പേര്‍ക്ക് കോവിഡ്; രോഗബാധിതരുടെ എണ്ണം 3,000 കടന്നു

(www.kl14onlinenews.com) (27-Apr-2020)

കുവൈത്തില്‍ 61 ഇന്ത്യക്കാരടക്കം 213 പേര്‍ക്ക് കോവിഡ്;
രോഗബാധിതരുടെ എണ്ണം 3,000 കടന്നു 

കുവൈറ്റ് :
കുവൈത്തിൽ
213 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ കുവൈത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 3288 ആയി. പുതിയ രോഗികളിൽ 61 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1618 ആയി.

തിങ്കളാഴ്ച രണ്ടു മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 22 ആയി. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്ന 54 വയസ്സുള്ള ഇന്ത്യക്കാരനും, 53 വയസ്സുള്ള കുവൈത്തിയും ആണ് മരിച്ചത് . കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ച ഇന്ത്യക്കാരുടെ എണ്ണം ഏഴായി.

ചികിത്സയിലായിരുന്നു 206 പേർ രോഗമുക്തി നേടിയാതായി ആരോഗ്യമന്ത്രി ശൈഖ് ബാസിൽ അസ്സ്വബാഹ് രാവിലെ അറിയിച്ചിരുന്നു. ഇതുവരെ 1012 പേർക്കാണ് അസുഖം ഭേദമായത്. നിലവിൽ2254 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 64 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 30 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം വാർത്താസമ്മേളനത്തിൽ അറിയിച്ചു.


Post a Comment

Previous Post Next Post