(www.kl14onlinenews.com) (27-Apr-2020)
കേരളത്തിൽ ഭാഗിക ലോക്ക്ഡൗണ്‍ മെയ് 15 വരെ തുടരണമെന്ന്
പ്രധാനമന്ത്രിയെ അറിയിച്ചതായി:മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്ത് ഭാഗികമായി ലോക്ക്ഡൗൺ മെയ് 15 വരെ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കേന്ദ്രത്തിന്റെ നിർദ്ദേശ പ്രകാരം ലോക്ക്ഡൗൺ ഇളവുകൾ നൽകിയിരുന്നു. ലോക്ക് ഡൗൺ പിൻവലിക്കുന്നതിൽ ശ്രദ്ധാപൂർവമായ തീരുമാനം കൈക്കൊള്ളണം. സംസ്ഥാനങ്ങളുടെ സവിശേഷതകൂടി പരിഗണിക്കുന്ന ദേശീയനയമാണ് ഇക്കാര്യത്തിൽ ആവശ്യം. ഭാഗികമായ ലോക്ക്ഡൗൺ മെയ് 15 വരെ തുടരണമെന്നും മുഖ്യമന്ത്രി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. കൂടാതെ അന്നത്തെ സാഹചര്യം പരിഗണിച്ച് തുടർനടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിമാരുടെ വീഡിയോ കോൺഫറൻസ് യോഗത്തിൽ ചെറിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് സംസാരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേരളം ഉന്നയിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നേരത്തെ അറിയിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. തുടർന്നാണ് കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിനെ ധരിപ്പിച്ചത്.
കോവിഡ് 19 കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്യാത്ത ജില്ലകളിൽ ആൾക്കൂട്ടങ്ങൾ, പൊതുഗതാഗതം എന്നിവ നിയന്ത്രിച്ചും നിലനിർത്തിയും ശാരീരിക അകലം പാലിച്ചും ലോക്ക്ഡൗൺ പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം, അന്തർജില്ല സംസ്ഥാന യാത്രകൾ മെയ് 15 വരെ നിയന്ത്രിക്കണം. സംസ്ഥാനത്ത് ടെസ്റ്റിങിന് വിധേയമാക്കേണ്ട ആളുകളുടെ എണ്ണം വർധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അതിനായി വേണ്ട പിപിഇ കിറ്റുകളുടെ ആവശ്യകത വർധിക്കുകയാണ്. ഇത് സമാഹരിക്കേണ്ട ഉത്തരവാദിത്തം കേന്ദ്രസർക്കാർ ഏറ്റെടുക്കണം.
Post a Comment