(www.kl14onlinenews.com) (08-Jan-2020)
ലോകം യുദ്ധഭീതിയില്‍;
യുഎസ് സൈനിക കേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം,
തിരിച്ചടിച്ച് ഇറാൻ
ബാഗ്ദാദ്: ഇറാഖിലെ രണ്ട് യുഎസ് സൈനിക താവളങ്ങളിലേക്ക് ഇറാൻ മിസൈലാക്രണം നടത്തി. 12-ലധികം ബാലസ്റ്റിക് മിസൈലുകൾ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി പ്രയോഗിച്ചതായാണ് റിപ്പോർട്ട്. ഇറാഖിലുള്ള അൽ-ആസാദ്, ഇർബിൽ എന്നീ സൈനിക താവളങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. എത്രത്തോളം നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമല്ല. യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ ജനറൽ ഖാസിം സുലൈമാനിയുടെ മരണനാനന്തര ചടങ്ങുകൾ നടന്ന് വരുന്നതിനിടെയാണ് ഇറാന്റെ നേരിട്ടുള്ള സൈനിക നടപടി.
ഇറാൻ മിസൈലാക്രമണം നടത്തിയതായി യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗൺ സ്ഥിരീകരിച്ചു. നാശനഷ്ടങ്ങൾ സംബന്ധിച്ച് വിലയിരുത്തലിലാണെന്ന് പെന്റഗൺ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും യുഎസ് പ്രതിരോധ സെക്രട്ടറി മാർക് എസ്പെറും വൈറ്റ് ഹൗസിലെത്തി. ഇതിനിടെ എസ്പെർ ഇറാഖ് പ്രധാനമന്ത്രിയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും യുഎസ് വൃത്തങ്ങൾ അറിയിച്ചു.
Post a Comment