(www.kl14onlinenews.com) (08-Jan-2020)
നായന്‍മാര്‍മൂലയിലെ സോഫ നിര്‍മ്മാണ കടയിൽ തീപ്പിടുത്തം;
കട ഭാഗികമായി കത്തിനശിച്ചു
കാസര്‍കോട്: കാസര്‍കോട്ട് വന്‍ തീപ്പിടുത്തം. സോഫ നിര്‍മ്മാണ കട ഭാഗികമായി കത്തിനശിച്ചു.നായന്‍മാര്‍മൂലയില്‍ ചൊവ്വാഴ്ച രാത്രി 9.മണിയോടെയാണ് തീപ്പിടുത്തം ഉണ്ടായത്. ചെങ്കളയിലെ എച്ച്.മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ഫര്‍ണ്ണിച്ചര്‍ കട നടത്തുന്നത് ദാമോദരന്‍ എന്നയാളാണ്.
നായന്‍മാര്‍മൂല ഗോള്‍ഡണ്‍ ബേക്കറിക്ക് എതിര്‍വശത്തുള്ള സോഫ കടയുടെ പുറത്ത് വെച്ചിരുന്ന കുഷ്യനും ചകിരിക്കുമാണ് തീപ്പിടിച്ചത്. ഇത് പെട്ടന്ന് ആളികത്തിയതോടെ തൊട്ടടുത്ത വൈദ്യുതി കമ്പിയും പൊട്ടിവീണു.
ഒടികൂടിയ നാട്ടുകാരും വിവരമറിഞ്ഞ് എത്തിയ വിദ്യാനഗര്‍ പോലീസും കാസര്‍കോട് ഫയര്‍ഫോഴ്‌സും ചേര്‍ന്ന് അര മണിക്കൂര്‍ കൊണ്ട് തീയണച്ചതിനാല്‍ വന്‍ നാശനഷ്ടം ഒഴിവായി. തീ മറ്റ് കടകളിലേക്ക് പടരുന്നത് ഒഴിവാക്കാനുള്ള ശ്രമവും പെട്ടന്ന് നടത്തിയിരുന്നു. ഇലക്ട്രിസിറ്റി അധികതരെ വിവരമറിയിച്ച് ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരുന്നതിനാൽ വൻ അപകടം വഴിവായി.
Post a Comment