എസ്ഐയെ വെടിവെച്ചുകൊന്ന സംഭവം: പ്രതികളെ തിരിച്ചറിഞ്ഞു

(www.kl14onlinenews.com) (09-Jan-2020)

എസ്ഐയെ വെടിവെച്ചുകൊന്ന സംഭവം: പ്രതികളെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരത്തെ കളിയിക്കാവിളയില്‍ തമിഴ്‌നാട് സ്വദേശിയായ പോലീസുകാരനെ വെടിവച്ചു കൊന്ന സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. കന്യാകുമാരി സ്വദേശികളായ തൗഫീക്ക്, ഷെമീം എന്നിവരാണ് പ്രതികള്‍. സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. ഇവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ് ചെക്ക് പോസ്റ്റ് എ എസ് ഐയും മാര്‍ത്താണ്ഡം സ്വദേശിയുമായ വില്‍സണെ പ്രതികള്‍ വെടിവെച്ചത്.

പ്രതികള്‍ക്കായി കേരളത്തിലും തമിഴ്‌നാട്ടിലുമായി വ്യാപക അന്വേഷണം നടന്നുവരികയാണ്. പ്രതികള്‍ തമിഴ്‌നാട്ടില്‍ തന്നെ ഉണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തൗഫീക്ക്, ഷെമീം എന്നിവരുള്‍പ്പെടെ ആറ് യുവാക്കള്‍ക്കെതിരെ ഇവരുടെ ചിത്രങ്ങളടങ്ങിയ പ്രത്യേക റിപ്പോര്‍ട്ട് സംസ്ഥാന ഇന്റലിജന്‍സ് ഡി ജി പിക്ക് കൈമാറിയിരുന്നു. തമിഴ്‌നാട്ടിലോ കേരളത്തിലോ അക്രമം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. അതിനിടെ, സംഭവത്തില്‍ വിശദമായ ചര്‍ച്ചക്കായി കേരള, തമിഴ്‌നാട് ഡി ജി പിമാര്‍ ഇന്ന് തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തും. കോഴിവിള ഭാഗത്തുനിന്നുള്ള റോഡ് പഴയ റോഡിൽ ചേരുന്നതിന് സമീപത്തായാണ് ചെക്ക്പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. ഒരു ഉദ്യോഗസ്ഥൻ മാത്രമാണ് സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ചെക്ക്പോസ്റ്റിന് സമീപത്ത് കൂടി രണ്ട് യുവാക്കൾ നടന്നെത്തി സമീപത്തെ മുസ്ലീം പള്ളിയുടെ ഗേറ്റിനടുത്തേക്ക് പോയി തിരികെയെത്തി വെടിയുതിർക്കുകയും ഓടിരക്ഷപ്പെടുകയുമായിരുന്നു.
എഎസ്ഐയെ വെടിവെച്ച ശേഷം പ്രതികൾ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Post a Comment

أحدث أقدم