(www.kl14onlinenews.com) (09-Jan-2020)
അയ്യപ്പ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട്
മഞ്ചേശ്വരം സ്വദേശികളായ മൂന്ന് പേർ മരിച്ചു
കുദൂർ:
തീർത്ഥാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് അയ്യപ്പഭക്തരായ മൂന്ന് പേർ മരിച്ചു.
ആറ് പേർക്ക് പരുക്കേറ്റു. കാസർഗോഡ് മഞ്ചേശ്വരം സ്വദേശി അക്ഷയ്, അങ്ങാടിപദവ് സ്വദേശി മോനപ്പ മേസ്ത്രി, ബജ്ജ സ്വദേശി കിശൻ എന്നിവരാണ് മരിച്ചത്. ശബരിമല, തിരുപ്പതി ദർശനം കഴിഞ്ഞ് മടങ്ങവേ ദേശീയപാതയിൽ ഗുഡെ മാരനഹള്ളിയിൽവച്ചാണ് അപകടമുണ്ടായത്.
إرسال تعليق