(www.kl14onlinenews.com) (08-jan-2020)
ഇറാന്‍-അമേരിക്ക സംഘര്‍ഷം;എണ്ണവിലയും സ്വര്‍ണവിലയും കുതിക്കുന്നു
ടെഹ്‌റാൻ :
ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം ഉണ്ടായതിനു പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നു. 4.5 ശതമാനത്തിന്റെ വര്‍ധനവാണ് എണ്ണവിലയില്‍ ഉണ്ടായത്.
എണ്ണ വിലയിലെ വര്‍ധനവ്, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഇറാന്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്ന് എണ്ണ കയറ്റുമതി ചെയ്യുന്നതിന് തടസം നേരിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ വെള്ളായാഴ്ച ഇറാന്‍ സൈനിക വ്യൂഹത്തിനു നേരെ അമേരിക്ക ആക്രമണം നടത്തിയ സമയത്തും എണ്ണവില വന്‍ തോതില്‍ വര്‍ധിച്ചിരുന്നു. ലോകത്തെ എണ്ണ ശേഖരത്തില്‍ പത്ത് ശതമാനം ഇറാനിലാണ്.
സ്വർണവില വീണ്ടും
റെക്കോർഡ് തിരുത്തി
പവന് അതായത് എട്ടുഗ്രാം സ്വർണത്തിന് വില 30,400 രൂപയായി.
ചൊവാഴ്ചയിലെ വിലയായ 29,880 രൂപയിൽനിന്ന് 520 രൂപയാണ് പവന് വർധിച്ചത്. ഗ്രാമിന്റെ വില 3735 രൂപയിൽനിന്ന് 3,800 രൂപയായും കൂടി.
യുഎസ്-ഇറാൻ സംഘർഷത്തെതുടർന്ന് ജനുവരി ആറിന് സ്വർണവില 520 രൂപ വർധിച്ച് 30,200 രൂപയായിരുന്നു. കഴിഞ്ഞ ദിവസം പവന് 320 രൂപ കുറഞ്ഞെങ്കിലും ബുധനാഴ്ച വീണ്ടും 520 രൂപയാണ് വർധിച്ചത്.
2020ന്റെ ആദ്യ എട്ടുദിവസംകൊണ്ട് 1,400 രൂപയാണ് വർധിച്ചത്. ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു പവന്റെ വില.
ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ വധത്തിനുപിന്നാലെ ഇറാനും അമേരിക്കയും തമ്മിൽ യുദ്ധത്തിന് സാധ്യത ഉയർന്നതാണ് ആഗോളതലത്തിൽ സ്വർണവില ഉയരാൻ കാരണമായത്.
അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ്(31.1ഗ്രാം)തനിത്തങ്കത്തിന്റെവില രണ്ടുശതമാനം ഉയർന്ന് 1,600 ഡോളറായി ഉയർന്നു. ഇപ്പോഴത്തെ നിലയിൽ വിലവർധന തുടർന്നാൽ വൈകാതെ പവന്റെ വില 32,000 കടക്കുമെന്നാണ് വിലയിരുത്തൽ.
കുതിച്ചുയർന്ന്
പെട്രോളിന്റെയും ഡീസലിന്റെയും വില
പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം ലിറ്ററിന് അഞ്ചു രൂപയോളമായി കുറഞ്ഞു. ചൊവ്വാഴ്ച തിരുവനന്തപുരത്ത് പെട്രോളിന് 79.3 രൂപയും ഡീസലിന് 73.9 രൂപയുമായിരുന്നു. ഡീസലിന് ഒരുമാസത്തിനിടെ വില കുത്തനെ ഉയർന്നതാണ് പെട്രോളുമായുള്ള അന്തരം കുറച്ചത്. ബുധനാഴ്ചയിലെ നിരക്ക് പ്രകാരം കേരളത്തിൽ പെട്രോളിന് 10 പൈസ കുറഞ്ഞിട്ടുണ്ട്. ഡീസലിന്റെ വിലയിൽമാറ്റമില്ല.
Post a Comment