(www.kl14onlinenews.com) (08-Jan-2020)
മിസൈല്‍ ആക്രമണത്തില്‍ 80
യുഎസ് സൈനികരെ വധിച്ചെന്ന് ഇറാൻ; അമേരിക്കയുടെ മുഖത്തേറ്റ പ്രഹരമെന്ന് ആയത്തുള്ള ഖമേനി
ടെഹ്റാൻ: ഇറാഖിലെ രണ്ട് സൈനിക താവളങ്ങൾക്കു നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ 80 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാനിയൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 200 ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരെ ഹെലികോപ്റ്ററിൽ സുരക്ഷിത മേഖലകളിലേക്ക് മാറ്റി.
അതേ സമയം ഇറാഖിൽ തങ്ങളുടെ താവളങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിലുണ്ടായ നാശനഷ്ടത്തിന്റെ വ്യാപ്തി യുഎസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇറാൻ പുറത്തുവിട്ട കണക്കുകൾ സ്ഥിരീകരിക്കുന്നതാണെങ്കിൽ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്കൻ സൈന്യം നേരിടുന്ന ഏറ്റവും വലിയ തിരിച്ചടികളിലൊന്നാകുമിത്.
ബുധനാഴ്ച പുലർച്ചെയോടെയായിരുന്നു ഇറാഖിലെ അൽ അസദ്, ഇർബിൽ എന്നി യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണമുണ്ടായത്. അൽ അസദ് താവളത്തിന് നേരെയാണ് പ്രധാനമായും ആക്രമണമുണ്ടായത്. 15 മിസൈലുകളാണ് ഇറാൻ പ്രയോഗിച്ചത്.
ജനറൽ മേജർ ഖാസിം സുലൈമാനിയടക്കമുള്ളവരെ വ്യോമാക്രമണത്തിൽ യുഎസ് കൊലപ്പെടുത്തിയതിന് പ്രതികാരമായിട്ടായിരുന്നു ഇറാന്റെ സൈനിക നടപടി. സ്വയം പ്രതിരോധത്തിന് വേണ്ടി യുഎൻ ചട്ട പ്രകാരമുള്ള നടപടി മാത്രമാണെന്നായിരുന്നു ആക്രമണത്തിന് പിന്നാലെ ഇറാൻ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. എല്ലാം നല്ലതിന്, ഉടൻ ഒരു പ്രഖ്യാപനമുണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപും മറുപടി നൽകിയിട്ടുണ്ട്.
മിസൈലാക്രമണം അമേരിക്കയുടെ മുഖത്തേറ്റ അടി ആയത്തുള്ള ഖമേനി
ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് നടത്തിയ മിസൈലാക്രമണം വിജയകരമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി.
അമേരിക്കയ്ക്ക് മുഖമടച്ചുള്ള പ്രഹരമാണ് നൽകിയിരിക്കുന്നതെന്നും എന്നാൽ അത് പര്യാപ്തമായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭീഷണിപ്പെടുത്തന്ന ഏത് ആഗോള ശക്തിയേയും നേരിടാൻ ഇറാൻ സുസജ്ജമാണെന്നും ഖമേനി അറിയിച്ചു.
ഇറാൻ നടത്തിയ മിസൈലാക്രമണത്തിന് ശേഷം രാജ്യത്തെ അഭിസംബോധ ചെയ്ത് സംസാരിക്കുകയായിരുന്നു ഖമേനി.
കഴിഞ്ഞ രാത്രി യുഎസിന്റെ മുഖമടച്ച് അടി നൽകി, പക്ഷേ അത് പര്യാപ്തമല്ല. ഇറാന്റെ വിപ്ലവം സജീവമായി നിലനിൽക്കുന്നുണ്ടെന്നുള്ളതിന് തെളിവാണ് ഖാസിം സുലൈമാനിയുടെ സംസ്കാര ചടങ്ങുകളിൽ കണ്ടത്. മേഖലയിലെ അമേരിക്കയുടെ സാന്നിധ്യം അവസാനിപ്പിക്കണം.
إرسال تعليق