(www.kl14onlinenews.com)
(25-APR-2025)
രാവണീശ്വരം : കുട്ടികളിൽ സർഗ്ഗവാസനയും ശാസ്ത്ര അഭിരുചികളും വളർത്തുന്നതിന് വേണ്ടി വേനൽ അവധിക്കാലത്ത് ബാലസംഘം ജില്ലാ കമ്മിറ്റി ഒരുക്കിയ വേനത്തുമ്പി കലാജാഥയുടെ കാഞ്ഞങ്ങാട് ഏരിയ തല കലാജാഥയ്ക്ക് രാവണീശ്വരം വില്ലേജിലെ മാക്കി അഴീക്കോടൻ ക്ലബ് പരിസരത്ത് പ്രൗഡോജ്വലമായ സ്വീകരണം ഒരുക്കി. ചെണ്ടമേളം, പുഷ്‌പ വൃഷ്ടി, ഹാരാർപ്പണം,മുദ്രാ വാക്യങ്ങൾ, വെടിക്കെട്ട് എന്നിവയുടെ അകമ്പടിയോടുകൂടി ജാഥ അംഗങ്ങളെ സ്വീകരണ കേന്ദ്രമായ മാക്കിയിലേക്ക് ആനയിച്ചു. സംഘാടക സമിതി ചെയർമാൻ കെ. ശശി സ്വാഗതമാശംസിച്ചു കൺവീനർ പുഷ്പ എം.ജി കെ. രാജേന്ദ്രൻ എം ബാലകൃഷ്ണൻ ' പി.എ ശകുന്തള- അനിഷ് പി .ഗംഗാധരൻ പി. രാവണീശ്വരം വില്ലേജ് പ്രസിഡണ്ട് വിപിനയ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. തുടർന്ന് വേനൽതുമ്പി കലാജാഥ അംഗങ്ങൾ സംഗീത ശില്പം, ലഘു നാടകങ്ങൾ, നാടൻ പാട്ടുകൾ തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിച്ചു. വിവിധ കലാപരിപാടികൾ ആസ്വദിക്കാൻ നിരവധി ആളുകൾ സ്വീകരണ കേന്ദ്രത്തിലേക്ക് എത്തിച്ചേർന്നു. തുടർന്ന് പരിപാടികൾ അവതരിപ്പിച്ച വേനൽതുമ്പി കലാജാഥ അംഗങ്ങൾക്ക് കെ രാജേന്രൻ എം ബാലകൃഷ്ണൻ, എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്‌തു. രേവതി കൊളവയൽ, ജാഥ ലീഡറും തേജസ് രാമഗിരി ഡെപ്യൂട്ടി ലീഡറും രാജേഷ് ടി. പി മാനേജരും ഉഷ കിഴക്കുംകര ഡെപ്യൂട്ടി മാനേജർ.
Post a Comment