ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങൾക്ക് താൽക്കാലിക വിസ നിരോധനം ഏർപ്പെടുത്തി സൗദി

(www.kl14onlinenews.com)
(07-APR-2025)

ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങൾക്ക് താൽക്കാലിക വിസ നിരോധനം ഏർപ്പെടുത്തി സൗദി


ഡൽഹി: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് മുന്നോടിയായി, 14 രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ നൽകുന്നത് സൗദി അറേബ്യ താൽക്കാലികമായി നിർത്തിവച്ചു. ഹജ്ജ് സമാപനത്തോട് അനുബന്ധിച്ച് ജൂൺ പകുതി വരെ ഉംറ, ബിസിനസ് വിസ, ഫാമിലി വിസിറ്റ് വിസകൾ നൽകുന്നതിൽ നിന്ന് സർക്കാർ വിട്ടുനിൽക്കും.

ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട തിരക്ക് നിയന്ത്രിക്കുന്നതിനും ആളുകൾ അനധികൃതമായി ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുന്നതും തടുന്നതിന്റെ ഭാഗമായാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സൗദി ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ വർഷം അനുഭവപ്പെട്ട തിക്കും തിരക്കും ഉണ്ടാകാതിരിക്കാനാണ് നടപടി.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച്, ഈ വർഷത്തെ ഉംറ വിസയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഏപ്രിൽ 13 ആണ്. കൂടാതെ, ഹജ്ജ് അവസാനിക്കുന്നതുവരെ പുതിയ ഉംറ വിസകൾ അനുവദിക്കില്ല.

സൗദി അറേബ്യ താൽക്കാലിക വിസ നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങൾ

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാഖ്, നൈജീരിയ, ജോർദാൻ, അൾജീരിയ, സുഡാൻ, എത്യോപ്യ, ടുണീഷ്യ, യെമൻ, മൊറോക്കോ എന്നീ രാജ്യങ്ങൾക്കാണ് നിയന്ത്രണം ബാധകമാകുക

Post a Comment

أحدث أقدم