ബിജെപി പ്രവർത്തകൻ സൂരജിന്റെ കൊലപാതകം; ടി.പി വധക്കേസ് പ്രതി അടക്കം 8 പേർക്ക് ജീവപര്യന്തം

(www.kl14onlinenews.com)
(24-Mar-2025)

ബിജെപി പ്രവർത്തകൻ സൂരജിന്റെ കൊലപാതകം; ടി.പി വധക്കേസ് പ്രതി അടക്കം 8 പേർക്ക് ജീവപര്യന്തം

തിരുവനന്തപുരം: ബിജെപി പ്രവർത്തകനായിരുന്ന മുഴപ്പിലങ്ങാട് എളമ്പിലായി സ്വദേശി സൂരജിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷവിധിച്ച് കോടതി. സിപിഎം പ്രവർത്തകരായ 8 പേർക്ക് ജീവപര്യന്തം തടവ്ശിക്ഷ വിധിച്ചു.  ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.  ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ രജീഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന്റെ സഹോദരന്‍ മനോരജ് നാരായണന്‍ ഉൾപ്പെടെയുള്ളവർക്കാണ് കോടതി ശിക്ഷ വിധിച്ചത്.

രണ്ടു മുതൽ 9 വരെ പ്രതികൾക്കാണ് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചത്. ഒരാൾക്ക് 3 വർഷം തടവുശിക്ഷ വിധിച്ചു. ടി.കെ രജീഷ്, മനോരാജ് നാരായണന്‍, എന്‍.വി യാഗേഷ്, കെ. ഷംജിത്ത്, നെയ്യോത്ത് സജീവന്‍, പണിക്കന്‍റവിട വീട്ടില്‍ പ്രഭാകരന്‍, പുതുശേരി വീട്ടില്‍ കെ.വി പത്മനാഭന്‍, മനോമ്പേത്ത് രാധാകൃഷ്ണന്‍ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പതിനൊന്നാം പ്രതി പ്രദീപന് മൂന്നു വർഷം തടവുശിക്ഷ വിധിച്ചിട്ടുണ്ട്.

രണ്ടു മുതൽ ആറു വരെ പ്രതികൾക്ക് നേരിട്ട് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നും ഏഴു മുതൽ ഒൻപതുവരെ പ്രതികൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി കുറ്റക്കാരനെന്ന് അറിഞ്ഞിട്ടും ഒളിവിൽ കഴിയാൻ സഹായിച്ചതിനാണ് പതിനൊന്നാം പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രതിപ്പട്ടികയിലുള്ള 12 പേരിൽ ഒരാളെ കോടതി നേരത്തെ വെറുതെവിട്ടിരുന്നു. രണ്ടുപേർ വിചാരണയ്ക്കിടെ മരിച്ചിരുന്നു. 

2005-ൽ നടന്ന സംഭവത്തിൽ, 20 വർഷത്തിനു ശേഷമാണ് വിധി വരുന്നത്. 2005 ഓഗസ്റ്റ് 7ന് മുഴപ്പിലങ്ങാടുവച്ചായിരുന്നു സൂരജിനെ (32) ഓട്ടോയിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. 2003ൽ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന വിദ്വേഷത്തിലായിരുന്നു സൂരജിനെ സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയത് എന്നാണ് കേസ്

Post a Comment

أحدث أقدم