ജിസിസി കെഎംസിസി ചൗക്കി മേഖല കമ്മിറ്റി റംസാൻ റിലീഫ് നടത്തി

(www.kl14onlinenews.com)
(24-Mar-2025)

ജിസിസി കെഎംസിസി ചൗക്കി മേഖല കമ്മിറ്റി റംസാൻ റിലീഫ് നടത്തി

 ചൗക്കി:
ജീവ കാരുണ്യ രംഗത്ത് പകരം വെക്കാനില്ലാത്ത പ്രസ്ഥാനമായ കെഎംസിസി ചൗക്കി മേഖല കമ്മിറ്റിയുടെ റംസാൻ റിലീഫ് ചൗക്കിയിൽ വെച്ച് നടന്ന ചടങ്ങിൽ കാസർകോട് എംഎൽഎ എൻ.എ. നെല്ലിക്കുന്ന് ചൗക്കി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ചൗക്കി ശാഖ പ്രസിഡന്റ്‌ അഷ്‌റഫ്‌ കുളങ്കര അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം ട്രെഷറർ കെ ബി കുഞ്ഞാമു ഹാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കരീം ചൗക്കി സ്വാഗതം പറഞ്ഞു..മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ്‌ അൻവർ ചേരൻകൈ. ജനറൽ സെക്രട്ടറി സിദ്ദിഖ് ബേക്കൽ. എരിയാൽ മുഹമ്മദ്‌ കുഞ്ഞി. മഹമൂദ് കുളങ്കര.ഹമീദ് എസ് എച്ച്. ജിസിസി കെഎംസിസി മേഖല ട്രെഷറർ ശുകൂർ മുക്രി. അബ്ദുള്ള കോട്ടാകുന്ന്. അബൂബക്കർ മുക്രി. സുലൈമാൻ തോരവളപ്പ്. ഗഫൂർ അക്കരകുന്ന്. സലാം കുഞ്ഞാലി. സംബന്ധിച്ചു. മുസ്ലിം ലീഗ് ചൗക്കി ശാഖ ജനറൽ സെക്രട്ടറി സുലൈമാൻ ചൗക്കി നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم