(www.kl14onlinenews.com)
(08-Mar-2025)
ദുബായ്: ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനലിനുള്ള പിച്ച് തെരഞ്ഞെടുത്ത് ഐസിസി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടന്ന അതേ പിച്ച് തന്നെയാണ് ഫൈനലിനും ഐസിസി തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ആകെയുള്ള ഏഴ് പിച്ചുകളില്‍ ഏറ്റവും മധ്യത്തിലുള്ളതാണ് ഇന്ത്യ-പാക് മത്സരത്തിന് ഉപയോഗിച്ചത്. പിച്ച് ഒരുക്കുന്നതിന്‍റെ ഭാഗമായി ഗ്രൗണ്ടിന്‍റെ മധ്യത്തിലുള്ള വിക്കറ്റ് നനക്കുന്നത് അടക്കമുള്ള നടപടികള്‍ അധികൃതര്‍ തുടങ്ങിക്കഴിഞ്ഞു. ഇതേ വിക്കറ്റ് തന്നെയായിരിക്കും ഫൈനലിനും ഉപയോഗിക്കുക.
ഉപയോഗിച്ച പിച്ചിൽ മത്സരം വീണ്ടും നടത്താൻ രണ്ടാഴ്ച സമയം വേണമെന്നാണ് ദുബായ് ഇന്‍റർ നാഷണൽ സ്റ്റേഡിയത്തിലെ ചട്ടം. ഇതനുസരിച്ച് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടന്ന കഴിഞ്ഞ മാസം 23ന്ശേഷം സെന്‍റര്‍ വിക്കറ്റില്‍ മത്സരങ്ങളൊന്നും നടത്തിയിരുന്നില്ല. ഇന്ത്യ നാല് മത്സരങ്ങള്‍ ഇവിടെ കളിച്ചപ്പോഴും നാലും വ്യത്യസ്ത പിച്ചുകളിലായിരുന്നു. ഇതാദ്യമായാണ് ടൂർണമെന്‍റില്‍ നേരത്തെ കളിച്ച പിച്ചില്‍ ഇന്ത്യ വീണ്ടും കളിക്കാനിറങ്ങുന്നത്.
ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഇന്‍റര്‍നാഷണല്‍ ലീഗ് ടി20 മത്സരം നടന്ന പിച്ചില്‍ രണ്ടാഴ്ച്ചത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ-ബംഗ്ലാദേശ് മത്സരം നടന്നത്. രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്ക് നേരിയ മുൻതൂക്കമുള്ളതിനാൽ ടോസിലെ ഭാഗ്യവും ഫൈനലിൽ നിർണായകമായേക്കും. കഴിഞ്ഞ 14 മത്സരങ്ങളില്‍ ടോസ് ജയിച്ചിട്ടില്ലെന്നത് മാത്രമാണ് ഇന്ത്യയെ ആശങ്കപ്പെടുന്ന കാര്യം.
ഇന്ത്യക്ക് ആശ്വാസ വാർത്ത; ഹെൻറിക്ക് ഫൈനൽ നഷ്ടമായേക്കും
ഇന്ത്യൻ മുൻനിര ബാറ്റേഴ്സിന് പേടി വേണ്ട; ഹെൻറിക്ക്
ചാംപ്യൻസ് ട്രോഫി ഫൈനൽ മുൻപിൽ നിൽക്കെ ന്യൂസിലൻഡിന് കനത്ത തിരിച്ചടി. പേസർ മാറ്റ് ഹെൻറിയുടെ പരുക്ക് ആണ് ന്യൂസിലൻഡിന്റെ ആത്മവിശ്വാസത്തിന് മങ്ങൽ ഏൽപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സെമി ഫൈനലിൽ ക്യാച്ച് എടുക്കുമ്പോഴാണ് മാറ്റ് ഹെൻറിക്ക് പരുക്കേറ്റത്.
ഇത്തവണത്തെ ചാംപ്യൻസ് ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തി നിൽക്കുന്ന താരമാണ് മാറ്റ് ഹെൻറി. സെമി ഫൈനലിൽ ക്ലാസനെ പുറത്താക്കാനുള്ള ക്യാച്ച് എടുക്കുമ്പോഴാണ് ഹെൻറിക്ക് തോളിന് പരുക്കേറ്റത്. പരുക്കേറ്റിട്ടും ഫീൽഡിങ് തുടരുകയും ബോൾ ചെയ്യുകയും താരം ചെയ്തിരുന്ു.
ഫൈനൽ ആവുമ്പോഴേക്കും ഫിറ്റ്നസ് വീണ്ടെടുക്കാൻ ഹെൻറിക്ക് സാധിക്കും എന്നാണ് പ്രതീക്ഷ എന്ന് ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്ത്നർ പറഞ്ഞു. സെമിക്കും ഫൈനലിനും ഇടയിലെ മൂന്ന് ദിവസത്തെ ഇടവേള കൊണ്ട് ഹെൻറിക്ക് തിരിച്ചെത്താനാവുമെന്നാണ് സാന്ത്നർ പ്രതീക്ഷ പ്രകടിപ്പിച്ചത്
എന്നാൽ വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിച്ച ന്യൂസിലൻഡ് പരിശീലകൻ ഗാരി സ്റ്റെഡ് പേസറുടെ ഫിറ്റ്നസ് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെന്നാണ് പ്രതികരിച്ചത്. ഹെൻറിക്ക് ഫൈനൽ കളിക്കാനായില്ല എങ്കിൽ അത് ഇന്ത്യക്ക് വലിയ ആശ്വാസമാവും.
2029 ഏകദിന ലോകകപ്പ് സെമി ഫൈനൽ മുതൽ ഇന്ത്യൻ മുൻ നിര ബാറ്റിങ്ങിന് ഹെൻറി നൽകുന്ന തലവേദന കുറച്ചൊന്നുമല്ല. ഹെൻറിയുടെ പേസും മൂവ്മെന്റും ഇന്ത്യൻ ടോപ് ഓർഡർ ബാറ്റിങ് നിരയെ പലവട്ടം വിറപ്പിച്ച. ചാംപ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യ ജയിച്ചു എങ്കിലും ഇന്ത്യയുടെ അഞ്ച് വിക്കറ്റ് ഹെൻറി പിഴുതു
മാറ്റ് ഹെൻറിക്ക് ചാംപ്യൻസ് ട്രോഫി ഫൈനൽ കളിക്കാൻ സാധിച്ചില്ല എങ്കിൽ ജേക്കബ് ഡഫി ആയിരിക്കും പകരം പ്ലേയിങ് ഇലവനിലേക്ക് എത്തുക. ലാഹോറിൽ നിന്ന് വ്യാഴാഴ്ചയാണ് ന്യൂസീലൻഡ് ഫൈനൽ വേദിയായ ദുബായിലേക്ക് എത്തിയത്. വെള്ളിയാഴ്ച ഇന്ത്യ പരിശീലനത്തിന് ഇറങ്ങും എങ്രിലും ന്യൂസിലൻഡ് വിട്ടുനിൽക്കും. ശനിയാഴ്ച ആയിരിക്കും ന്യൂസിലൻഡ് ടീമിന്റെ പരിശീലനം.
Post a Comment