വനിതാ ദിനത്തിൽ അഞ്ച് വനിതകളെ ആദരിച്ച് അജാനൂർ ലയൺസ് ക്ലബ്ബ്

(www.kl14onlinenews.com)
(06-Mar-2025)

വനിതാ ദിനത്തിൽ അഞ്ച് വനിതകളെ ആദരിച്ച് അജാനൂർ ലയൺസ് ക്ലബ്ബ്

 ലോക വനിതാ ദിനത്തിന്റെയും  അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിന്റെയും ഭാഗമായി വ്യത്യസ്ത മേഘലകളിൽ ശ്രദ്ധേയരായ അഞ്ച് വനിതകളെ അജാനൂർ ലയൺസ് ക്ലബ്ബ് ആദരിച്ചു.  കാഞ്ഞങ്ങാട് നഗരസഭാദ്ധ്യക്ഷ കെ.  വി.സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. അജാനൂർ ലയൺസ് ക്ലബ്ബ് പ്രസിഡന്റ്‌ കെ.വി സുനിൽ രാജ് അധ്യക്ഷനായി. സിനിമാനടിയും നാട്ടിപാട്ടിന്റെ കുലപതിയുമായ മോനാച്ചയിലെ എം. തമ്പായി അമ്മ, 59-ാമത്തെ വയസ്സിൽ സാക്ഷരതയിലൂടെ ഏഴാം തരം പാസ്സായ നഗരസഭാംഗം കൂടിയായ തൈക്കടപ്പുറം അഴിഞ്ഞലയിലെ പി.കെ ലത, അർബുദ രോഗത്തോട് മല്ലിട്ട് ജീവിക്കുന്ന കഥ, കവിത എഴുത്തുകാരിയും സിനിമാ നടിയുമായ സിജി രാജൻ, കലാ -സാമൂഹ്യ-സാംസ്കാരിക -രാഷ്ട്രീയ മേഘലയിൽ സജീവമായി പ്രവർത്തിക്കുന്ന മോനാച്ച സ്വദേശിനി ടി.വി ഭാഗീരഥി, എഴുത്തുകാരിയും സ്വന്തമായി ലൈബ്രറിയും നടത്തി വരുന്ന ഫെറീന കോട്ടപ്പുറം തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.
     ലയൺസ് സോൺ ചെയർപേഴ്സൺ സുകുമാരൻ പൂച്ചക്കാട്, ക്ലബ്ബിൻ്റെ സ്ഥാപക പ്രസിഡന്റ്‌ അഷ്‌റഫ്‌ എം ബി മൂസ, മുൻ പ്രസിഡൻ്റ് ജെയ്സൺ തോമസ്, ക്ലബ്ബ് സെക്രട്ടറി സിഎം കുഞ്ഞബ്ദുല്ല, ഖജാൻജി കെ പി സലാം, പ്രോഗ്രാം ഡയറക്ടർ അനിൽ വഴുന്നോറടി, വൈസ് പ്രസിഡൻ്റ് നാരായണൻ മൂത്തൽ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post