(www.kl14onlinenews.com)
(01-Mar-2025)
മൊഗ്രാൽപുത്തൂർ - രവീന്ദ്രൻ രാവണേശ്വരത്തിൻ്റെ പുസ്തകം " ഇന്ത്യ സ്വസ്തികയുടെ നിഴലിൽ "ചൗക്കി സന്ദേശം ഗ്രന്ഥാലയം ചർച്ച ചെയ്തു. കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ദാമോദരൻ പുസ്തക ചർച്ചയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പി.എ. മുഹമ്മദ് കുഞ്ഞി മാസ്റ്റർ അധ്യക്ഷത വഹിച്ചു.തനിമ കലാസാഹിത്യവേദി പ്രസിഡണ്ട് അബു താ ഇവിഷയാവതരണം നടത്തി. ഉത്തരദേശം ചീഫ് എഡിറ്റർ ടി.എ. ഷാഫി എഴുത്തുകാരൻ രവീന്ദ്രൻ രാവണേശ്വരത്തിന് മൊമെൻ്റോ നൽകിയും ഷാൾ അണിയിച്ചും ആദരിച്ചുകവി എരിയാൽ അബ്ദുള്ള 'സാഹിത്യ വേദി വൈസ് പ്രസിഡണ്ട് അഷ്റഫലി ചേരങ്കൈ സാഹിത്യകാരൻ കെ.കെ. അബ്ദു കാവു ഗോളി , കവിയും കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവുമായ എം.പി.ജിൽ ജിൽ, യശോദടീച്ചർ , സന്ദേശം വൈസ് പ്രസിഡണ്ട് എം.എ. കരീം, അഹമ്മദ് ചൗക്കി, യു. വേലായുധൻ ഹമീദ് കാവിൽ, ടി.വി. രാഘവൻ, ബഷീർ ഗ്യാസ്, ഗഫൂർ കല്ലങ്കൈ, സുലൈമാൻ തോരവളപ്പ്, ഷേഖ് സുലൈമാൻ,ഇബ്രാഹിം ബാങ്കോട് സുലൈമാൻ എച്ച്. കെ.എം.എ.ചൗക്കി അസീസ്, മുഹമ്മദ് കുഞ്ഞി കെ. എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്.ഹമീദ് സ്വാഗതവും സന്ദേശം സംഘടനാ സെക്രട്ടറി സലീം സന്ദേശം നന്ദിയും പറഞ്ഞു.
Post a Comment