വിവാഹിതയെങ്കില്‍ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന കുറ്റം നിലനില്‍ക്കില്ല: ഹൈക്കോടതി

(www.kl14onlinenews.com)
(28-Feb-2025)

വിവാഹിതയെങ്കില്‍ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന കുറ്റം നിലനില്‍ക്കില്ല: ഹൈക്കോടതി


കൊച്ചി: പരാതിക്കാരിയുടെ വിവാഹം കഴിഞ്ഞെങ്കിൽ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. കുറ്റകൃത്യത്തിന് തെറ്റുദ്ധാരണയുടെ അടിസ്ഥാനത്തിലാണ് സമ്മതം നേടിയതെന്ന് പ്രഥമദൃഷ്ട്യാ തെളിയിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. എന്നാല്‍ ഈ കേസില്‍ അങ്ങനെയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം പൊലീസ് ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന വ്യക്തിയാണ് കേസിലെ പ്രതി. ഇയാള്‍ പരാതിക്കാരിയുമായി ഒന്നിലധികം തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നും 9,30,000 രൂപ വാങ്ങിയെന്നുമാണ് കേസ്. പ്രതിക്കെതിരെ അനധികൃതമായി തടങ്കലില്‍ വെയ്ക്കല്‍, ഒരേ സ്ത്രീയെ ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്യല്‍ എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസെടുത്തത്.

യുവതിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും പിന്നീടാണ് അവര്‍ വിവാഹിതയാണെന്നും രണ്ട് കുട്ടികളുടെ മാതാവാണെന്നും അറിഞ്ഞതെന്നുമാണ് പ്രതിയുടെ വാദം. ഇതിന് ശേഷമാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്നും ഇയാള്‍ വാദിച്ചു. തുടര്‍ന്നാണ് കോടതിയുടെ നിരീക്ഷണം. ഇവിടെ ഹര്‍ജിക്കാരനും പരാതിക്കാരിയും തമ്മിലുള്ള ലൈംഗിക ബന്ധം പരസ്പര സമ്മതത്തിലൂടെയാണെന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു

Post a Comment

Previous Post Next Post