യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി; വിദേശകാര്യ മന്ത്രാലയത്തിന് അറിയിപ്പ്

(www.kl14onlinenews.com)
(05-Mar-2025)

യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി; വിദേശകാര്യ മന്ത്രാലയത്തിന് അറിയിപ്പ്

 യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. മുഹമ്മദ് റിനാഷ് എ, മുരളീധരൻ പി വി എന്നിവരുടെ വധശിക്ഷയാണ് യുഎഇ നടപ്പാക്കിയത്. വിദേശകാര്യ മന്ത്രാലയത്തെ യുഎഇ ആണ് വിവരം  അറിയിച്ചത്.

വിവരം ഇവരുടെ കുടുംബത്തെ അറിയിച്ചെന്നും സംസ്കാരത്തിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു. രണ്ട് പേരെയും കൊലപാതക കുറ്റത്തിനാണ് വധ ശിക്ഷയ്ക്ക് വിധിച്ചത്. യുഎഇ പൗരനെ വധിച്ചെന്നായിരുന്നു മുഹമ്മദ് റിനാഷിനെതിരെയാണ് കേസ്. മുരളീധരൻ ഇന്ത്യൻ പൗരനെ വധിച്ചതിനാണ് വിചാരണ നേരിട്ടത്. സാധ്യമായ എല്ലാ നിയമ സഹായവും നല്കിയിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പ്രതീക്ഷയോടെ നിമിഷ പ്രിയയുടെ കുടുംബം
യമനിൽ മലയാളി നഴ്‌സ്‌ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പ്രസിഡൻ്റ് റാഷിദ്‌ അൽ അലിമി അനുമതി നൽകിയിട്ടില്ലെന്ന്‌ ഡൽഹിയിലെ യമൻ എംബസി ഈ വർഷം ജനുവരിയിൽ വ്യക്തമാക്കിയിരുന്നു. നിമിഷപ്രിയ സനയിൽ ഹൂതി വിമതരുടെ കസ്‌റ്റഡിയിലാണ്‌. ഈ കേസ്‌ കൈകാര്യം ചെയ്യുന്നത്‌ ഹൂതികളാണെന്നും എംബസി വ്യക്തമാക്കി.

തലാൽ അബ്ദുൾ മഹ്ദിയെന്ന യമൻ പൗരനെ അവിടെ നഴ്‌സായിരുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയ കൊലപ്പെടുത്തിയെന്നാണ് കേസ്. 2017ലെ കേസിൽ 2020ൽ വിചാരണ കോടതി വധശിക്ഷ വിധിച്ചുവെന്നാണ്‌ റിപ്പോർട്ടുകൾ വന്നത്‌. ഇത്‌ സുപ്രീംകോടതി ശരിവച്ചതായും വധശിക്ഷയ്‌ക്ക്‌ യമൻ പ്രസിഡന്റ്‌ അനുമതി നൽകിയതായും പിന്നീട്‌ വാർത്ത പ്രചരിച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം.

Post a Comment

Previous Post Next Post