(www.kl14onlinenews.com)
(18-Mar-2025)
കുമ്പള: തിരക്കുപിടിച്ച സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിനിടയിലും ആത്മീയത ഉറച്ചുപിടിച്ച് മുന്നേറിയ മഹാ വ്യക്തിത്വമായിരുന്നു ചെർക്കളം അബ്ദുള്ളയുടേതെന്ന് കുമ്പോൽ സയ്യിദ് കെ. എസ്. ആറ്റക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു.
ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ പുറത്തിറക്കിയ 'ചെർക്കളം ഓർമ്മ' സ്മരണികയുടെ പുനഃപ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്യുത്തര കേരളത്തിന്റെ ആത്മീയ നേതൃത്വമായ കുമ്പോൽ തറവാട്ടിലെ കാരണവരായ തങ്ങൾ, ചെർക്കളം അബ്ദുള്ളയുമായുള്ള സ്വന്തം അനുഭവങ്ങൾ പങ്കുവെക്കുകയും, ആദ്യ തെരഞ്ഞെടുപ്പ് സമയത്തെ നേതൃത്യാനുഭവങ്ങൾ ഓർത്തെടുക്കുകയും ചെയ്തു.
"ചില കാര്യങ്ങളിൽ കാർക്കശ്യം ഉണ്ടായിരുന്നെങ്കിലും സ്നേഹബന്ധങ്ങൾ നിലനിർത്തി മുന്നോട്ട് പോകുക എന്നത് ചെർക്കളത്തിന്റെ വിശേഷതയായിരുന്നു," തങ്ങൾ കൂട്ടിച്ചേർത്തു.
ആരിക്കാടി കെ. പി. റിസോർട്ടിൽ നടന്ന ചടങ്ങിൽ, ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ പ്രവർത്തക സമിതി യോഗവും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു. ചെയർമാൻ നാസർ ചെർക്കളം അധ്യക്ഷത വഹിച്ച ചടങ്ങിൽ, വ്യവസായ പ്രമുഖനായ നായന്മാർമൂല വോൾഗ അബ്ദുൽ റഹ്‌മാൻ ഹാജിയെ ഫൗണ്ടേഷൻ പ്രത്യേക സ്നേഹാദരവ് നൽകി ആദരിച്ചു.
പ്രമുഖ വ്യക്തികളും സമൂഹത്തിന്റെ വിവിധ മേഖലയിലെ നേതാക്കളുമടക്കം നിരവധി പേർ ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ നേർന്നു.
പ്രസിദ്ധ ആശംസകൾ: അസീസ് മരിക്കെ, എ. കെ. ആരിഫ്, അഷറഫ് കാർള, ഫൗണ്ടേഷൻ വർക്കിംഗ് ചെയർമാൻ അമീർ പള്ളിയാൻ, വൈസ് ചെയർമാൻ അബ്ദുള്ള മുഗു, എ. അബൂബക്കർ ബേവിഞ്ച, നൗഫൽ തളങ്കര, സി. എം. മൊയ്തു മൗലവി, ബി. എ. റഹ്മാൻ ആരിക്കാടി, കെ. പി. മുനീർ, എം. എച്ച്. അബ്ദുൽ ഖാദർ, കബീർ ചെർക്കളം, നഹാസ് മുഹമ്മദ്, വ്യവസായ പ്രമുഖർ ഷാഫി നാലപ്പാട്, ഗഫൂർ എരിയാൽ, നൗഷാദ് എം. എം. ചെങ്കള, അബ്ദുൽ മജീദ് കെ. എ. മഞ്ചേശ്വരം, എന്നിവരാണ് ആശംസകൾ അറിയിച്ചത്.
ഇതുകൂടാതെ ആനന്ദൻ പെരുമ്പള, എം. ടി. അഹമ്മദലി, അഡ്വ. നസീർ, മജീദ് സന്തോഷ് നഗർ, ഖമറുദ്ദീൻ എം. തളങ്കര, ഹസ്സൻ പതിക്കുന്നിൽ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ പട്ല, ജാബിർ കുന്നിൽ, സലാം പാണലം, അബൂബക്കർ മരുതടുക്കം, ശരീഫ് സാഹിബ്, മുംതാസ് സമീറ, ജാസ്മിൻ കബീർ ചെർക്കളം, ബെറ്റി എബ്രഹാം, സാബിറ എവറസ്റ്റ്, കെ. എം. ഇർഷാദ്, നജീബ് കുന്നിൽ, നൗഷാദ് സി. എച്ച്. ചെർക്കള, ഹമീദലി മാവിനകട്ട, ഹമീദ് മാസ്റ്റർ ബദിയടുക്ക, ശരീഫ് മുഗു എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സെഡ്. എ. മൊഗ്രാൽ സ്വാഗതവും, സെക്രട്ടറി കരീം ചൗക്കി നന്ദിയും അറിയിച്ചു.
Post a Comment