(www.kl14onlinenews.com)
(18-Mar-2025)
കാസർകോട് മഹല്ലുകളുടെ സമഗ്ര പുരോഗതിയും സാമൂഹിക ഉന്നമനവും ലക്ഷ്യംവെച്ച്, ഓരോ മഹല്ലുകളും വിദ്യാഭ്യാസവും തൊഴിൽ മേഖലയും മുന്‍ഗണന നൽകണമെന്നും അതുവഴി സമൂഹത്തിന്റെ അടിത്തട്ടിലെ വ്യക്തികളെയും ആധുനിക വിദ്യാഭ്യാസ സഞ്ചാരത്തിലേക്ക് കൊണ്ടുവരണമെന്നും ജില്ലാ നാഇബ് ഖാസിയും മാലിക് ദിനാർ മസ്ജിദ് ഖത്തീബുമായ ഉസ്താദ് മജീദ് ബാഖവി അഭിപ്രായപ്പെട്ടു.
സിജി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹല്ല് ഭാരവാഹികൾക്കും വിദ്യാഭ്യാസ പ്രവർത്തകർക്കുമായി സംഘടിപ്പിച്ച സോണൽ സമ്മിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽകേന്ദ്രിത വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും മഹല്ലുകളുടെ വിദ്യാഭ്യാസ ശാക്തീകരണത്തിന്റെയും പ്രാധാന്യവും സമൂഹത്തിന്റെ അടിസ്ഥാന ഘടകങ്ങൾക്കിടയിൽ എത്തിച്ചേരുന്നതിന് ഇത്തരം സമ്മിറ്റുകൾ ഉതകുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
തളങ്കര മാലിക് ദിനാർ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ സിജി ജില്ലാ പ്രസിഡന്റ് വി.കെ.പി. ഇസ്മായിൽ ഹാജി അധ്യക്ഷനായിരുന്നു. "വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ മഹല്ലുകളുടെ പങ്ക്" എന്ന വിഷയത്തിൽ സിജി ട്രെയിനർ ഷെരീഫ് മാസ്റ്റർ വിഷയാവതരണം നടത്തി. കൂടാതെ, സിജി കരിയർ ഗൈഡ് അസ് ലം മാസ്റ്റർ (തൃക്കരിപ്പൂർ) മഹല്ല് എജ്യൂ ഗൈഡൻസ് പ്രോജക്ട് വിശദീകരിച്ചു.
പരിപാടിയിൽ മുനിസിപ്പൽ കൗൺസിലർ കെ.എം. ഹനീഫ, ഉത്തരദേശം ടി. ശാഫി, മൂസ ബി. ചെർക്കള, സി.എ. റഹീം എന്നിവരും പ്രസംഗിച്ചു.
സമ്മിറ്റിൽ സിജി ജില്ലാ ജനറൽ സെക്രട്ടറി സുഹൈൽ വലിയപറമ്പ് സ്വാഗതവും, കോർഡിനേറ്റർ അജ്മൽ ഫൈസി ഗസ്സാലി നന്ദിയും പറഞ്ഞു.
Post a Comment