(www.kl14onlinenews.com)
(28-Mar-2025)
അധ്യാപകലോകം ക്യാമ്പയിൻ
കാഞ്ഞങ്ങാട്: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ - കെ എസ് ടി എ -മുഖ മാസികയായ അധ്യാപകലോകം വരിക്കാരെ ചേർക്കുന്ന പ്രവർത്തനം ബേക്കൽ ഉപജില്ലയിൽ ആരംഭിച്ചു. ലൈബ്രറി കൗൺസിൽ ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ച്
എഴുത്തുകാരനും അധ്യാപകനും ഗ്രന്ഥാലോകം എഡിറ്ററുമായ പിവി കെ പനയാലിൽ നിന്ന് KSTA സംസ്ഥാന നിർവാഹക സമിതിയംഗം കെ.ഹരിദാസ് വരിസംഖ്യ ഏറ്റുവാങ്ങി.
KSTA ജില്ലാ ജോ. സെക്രട്ടറി കെ ലളിത, എക്സി. അംഗങ്ങളായ രമേശൻ എം, ശൈലജ ടി, ടി വിഷ്ണു നമ്പുതിരി എന്നിവർ സംസാരിച്ചു. സുമംഗല വി സ്വാഗതവും സുനിൽ എൻ നന്ദിയും പറഞ്ഞു.
വരും ദിവസങ്ങളിൽ അധ്യാപകരെയും പൊതുമണ്ഡലത്തിലെ വിവിധ തുറകളിലുള്ളവരെയും
അധ്യാപകലോകം വരിക്കാരാക്കും.
إرسال تعليق