ചാത്തങ്കൈ റെയിൽവെ തുരങ്ക റോഡ് അടച്ചു; ജില്ലാ ജനകീയ നീതിവേദിയുടെ പ്രതിഷേധം

(www.kl14onlinenews.com)
(24-Mar-2025)

ചാത്തങ്കൈ റെയിൽവെ തുരങ്ക റോഡ് അടച്ചു; ജില്ലാ ജനകീയ നീതിവേദിയുടെ പ്രതിഷേധം

മേൽപറമ്പ: ചാത്തങ്കൈ മസ്ജിദ് കവല മുതൽ ചെമ്പിരിക്ക, കളനാട് കുടുംബാരോഗ്യ കേന്ദ്രം വരെ പതിറ്റാണ്ടുകളായി ജനങ്ങൾ ഉപയോഗിച്ചിരുന്ന ഗ്രാമീണ റോഡ് റെയിൽവെ അധികൃതർ മണ്ണിട്ട് മൂടിയതിൽ പ്രതിഷേധം ശക്തമാവുന്നു.

ഏതെങ്കിലും മുന്നറിയിപ്പോ ബദൽ മാർഗ്ഗമൊ ഒരുക്കാതെ എൺപത് വർഷത്തിലധികം ഉപയോഗിച്ചിരുന്ന പ്രധാന റോഡാണ് അടച്ചത്, ചാത്തങ്കൈ മേഖലയിലെ നാൽപതിലധികം വീടുകൾക്ക് നേരിട്ട് മാർഗ്ഗതടസ്സം സൃഷ്ടിക്കുകയും, അതിലധികം കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുകയും ചെയ്തു. ദൈനംദിന ആവശ്യങ്ങൾക്കായി പലരും ആശ്രയിച്ചിരുന്ന ഈ തുരങ്ക റോഡ് അടച്ച നടപടി തെറ്റായതും അവഗണനയുമായി ബന്ധപ്പെട്ടതുമാണെന്ന് ജില്ലാ ജനകീയ നീതി വേദി ആരോപിച്ചു.

"റെയിൽവെ സുരക്ഷാ പ്രശ്നങ്ങൾ പറഞ്ഞ് റോഡ് ഇല്ലാതാക്കിയത് അംഗീകരിക്കാനാകില്ല. ബദൽ സൗകര്യം ഒരുക്കാതെ ഇത്രയധികം ജനങ്ങൾക്ക് താങ്ങാവാത്ത ദുരിതം സൃഷ്ടിച്ച നടപടി മാനവാവകാശ ലംഘനമാണ്. യുദ്ധകാലാടിസ്ഥാനത്തിൽ പ്രദേശവാസികൾക്ക് യാത്രാ സൗകര്യം തിരികെ നൽകാൻ റെയിൽവെ തയ്യാറാകണം" – ജില്ലാ ജനകീയ നീതി വേദി പ്രസിഡണ്ട് സൈഫുദ്ദീൻ കെ. മാക്കോട്, ജനറൽ സെക്രട്ടറി ഹമീദ് ചാത്തങ്കൈ എന്നിവർ ആവശ്യപ്പെട്ടു.

ഈ അസാധാരണ നടപടിക്കെതിരെ കേന്ദ്ര റെയിൽവെ മന്ത്രി, മനുഷ്യാവകാശ കമ്മീഷൻ എന്നിവരിലേക്ക് പരാതി നൽകാനും, നിയമപരമായി വിഷയത്തെ നേരിടാനും നീതി വേദി തീരുമാനം എടുത്തിട്ടുണ്ടെന്ന് നേതാക്കൾ അറിയിച്ചു.

റോഡിന്റെ പുനസ്ഥാപനത്തിന് ആവശ്യമായ നടപടികൾ ഉടൻ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ജനങ്ങൾ രം​ഗത്തിറങ്ങാനാണ് സാധ്യത.

Post a Comment

أحدث أقدم