കോട്ടയിലെ നിധി വേട്ട; പഞ്ചായത്ത്ബോർഡ്.വൈ: പ്രസിഡൻ്റ്മുജീബ് കമ്പാറിന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് രാപ്പകൽ സമരം നടത്തി

(www.kl14onlinenews.com)
(03-Mar-2025)

കോട്ടയിലെ നിധി വേട്ട;   പഞ്ചായത്ത്ബോർഡ്.വൈ: പ്രസിഡൻ്റ്മുജീബ് കമ്പാറിന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് രാപ്പകൽ സമരം നടത്തി
മൊഗ്രാൽ പുത്തൂർ :
പുരാവസ്തു വകുപ്പിന് കീഴിലുള്ള കുമ്പള ആരിക്കാടി കോട്ടയിൽ നിധി ഉണ്ടെന്ന് വിശ്വസിച്ച് അതിക്രമിച്ച് കയറി 'നിധി' കുഴി ച്ചെടുക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുമ്പോൾ സാമഗ്രികൾ അടക്കം പോലീസ് അറസ്റ്റ് ചെയ്ത
മുസ്ലിംലീഗ് നേതാവും മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ബോർഡ്. വൈസ് പ്രസിഡന്റുമായ മുജീബ് കമ്പാറി ന്റെ രാജി ആവശ്യപ്പെട്ട് എൽഡി എഫ് പഞ്ചായത്ത് കമ്മിറ്റിയുടെനേതൃ ത്വത്തിൽനടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായിപഞ്ചായത്ത് ഓഫീസ് പടിക്കൽ രാപകൽ സമരം സംഘ ടിപ്പിച്ചു. പഞ്ചായത്തിന്റെ സമര ചരിത്രത്തിൽ ആദ്യമായാണ് രാപകൽ സമരം സംഘടിപ്പിക്കുന്നത്.   മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിപാർട്ടി സ്ഥാനത്ത് നിന്ന് മുജീബിനെ മാറ്റിയെങ്കിലും ബോർഡ് വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മാറ്റിയിട്ടില്ല, പഞ്ചായത്തിൽ വലിയ പ്രതിഷേധമാണ് നടന്നുവരുന്നത്ത്
 ഈ സാഹചര്യത്തി
ലാണ് പ്രക്ഷോഭവുമായി എൽഡിഎ ഫ് മുന്നോട്ട് പോകുന്നത്
നിധി ഉണ്ടെന്ന് വിവരം കിട്ടിയാലും വിശ്വാസമുണ്ടെങ്കിലും പുരാവസ്തു വകുപ്പിനെ വിവരം അറിയിക്കുന്നതിന് പകരം കോട്ടയിൽ അതിക്രമിച്ച് കയറി നിധി കൊള്ളയടിക്കാൻ ശ്രമിച്ചതിലൂടെ സത്യപ്രതിത്ഞലംഘനമാണ് നടത്തിയത് നാടിന്റെ ഭരണാധികാരി കൊള്ള സംഘത്തിന്റെ തലവനായി ജനാധിപത്യ സംവി ധാനത്തെയും ജനങ്ങളെയും വെല്ലുവിളിക്കുന്ന
പഞ്ചായത്ത്.  വൈസ് പ്രസിഡണ്ട്. 
രാജി വെക്കുന്നതു് വരെശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സമരത്തിന് അഭിവാദ്യമർപിച്ചു സംസാരിച്ച എൽ ഡി എഫ് നേതാക്കൾ പറഞ്ഞു
,സിപിഎം ലോക്കൽ സെക്ര ട്ടറി റഫീഖ്കുന്നിലിന്റെയും എൽ ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ ഐഎൻഎൽ പഞ്ചായത്ത്‌  പ്രസിഡന്റ്‌ പോസ്റ്റ് മുഹമ്മദ് കുഞ്ഞിയു ടെയും നേതൃത്വത്തിലാന്ന്  രാപകൽ .സമരമി .രിക്കുന്നത്. കെ കുഞ്ഞിരാമൻ അധ്യക്ഷനായി. സി.എച്ച് കുഞ്ഞമ്പു എംഎൽഎ,സിപിഎം ജില്ലാകമ്മിറ്റി അംഗങ്ങളായ ടി കെ രാ ജൻ, കെ എ മുഹമ്മദ് ഹനീഫ,
സി എസുബൈർ,
ഏരിയാസെക്രട്ടറി 
ടിഎംഎ കരീം
സി പിഐഎം ഏരിയാ കമ്മിറ്റി അംഗങ്ങളായ 
എം കെ രവീന്ദ്രൻ, എ, രവീന്ദ്രൻ,കെ രവീന്ദ്രൻ, പി ശിവപ്രസാദ്, എസ് സുനിൽ, റഫീ ഖ് കുന്നിൽ, എ ആർ ധന്യവാദ്, സി ശാന്തകുമാരി, പ്രവീൺ പാടി, , പ്രദീപ്‌ ടി ജെ, 
ഐ എൻ എൽ നേതാക്കളായ അസീസ്കടപ്പുറം,മൊയ്തീൻ കുഞ്ഞി കളനാട് ,എം.എ ലത്തീഫ്, സി.എം എ ജലീൽ ,മുസ്ഥഫ തോരവളപ്പ്, ശാഫി സന്തോഷ് നഗർ,ഖലീൽ എരിയാൽ,  ഹൈദർ കുളങ്കര, ഹമീദ് പടിഞ്ഞാർ ,ശക്കൂർ ഏരിയാൽ ജാബിർ കുളങ്കര,എന്നിവർ സംസാരിച്ചു. ഹനീഫ് കടപ്പുറം സ്വാഗതം പറഞ്ഞു.
Photo കോട്ടയിൽനിധി കൊള്ളയടിക്കാനുള്ളശ്രമത്തിനിടയിൽ പോലീസ് പിടിയിലായമൊഗ്രാൽപുത്തൂർ പഞ്ചായത്ത്ബോർഡ് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാർ രാജി വെക്കണമെന്നാവശ്യപ്പെട്ട് എൽ ഡി എഫ്  പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയരാപകൽ സമരത്തിനെസി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു എം എൽ എ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.

അതേസമയം 
കഴിഞ്ഞ ദിവസമാണ് സംഭവം. വെള്ളമില്ലാത്ത കിണറിലിറങ്ങിയാണ് ഇവർ നിധിയുണ്ടെന്ന് പറഞ്ഞ് ഖനനം നടത്തിയത്. 2 പേർ കിണറിന് ഉള്ളിലും ബാക്കിയുള്ളവർ പുറത്തുമായിരുന്നു. ശബ്ദംകേട്ട് നാട്ടുകാർ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ഇതോടെ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. പൊലീസെത്തി അഞ്ചുപേരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, കഴിഞ്ഞ ദിവസവും ഇവർ കോട്ടയ്ക്കുള്ളിലെത്തി നിധിയുണ്ടെന്ന് പറഞ്ഞിരുന്നതായി നാട്ടുകാർ പറയുന്നു. ഇക്കാര്യം പഞ്ചായത്ത് വൈസ് പ്രസിഡൻ്റാണ് പറഞ്ഞതെന്നും കൂടെയുള്ളവർ പൊലീസിന് മൊഴി നൽകിയിരുന്നു.

കണ്ണൂർ ഭാഗത്ത് കുടുബശ്രീ പ്രവർത്തകർക്ക് നിധി ലഭിച്ചിട്ടുണ്ട് എന്ന് വിശ്വസിപ്പിച്ച് യുവാക്കളെ പ്രലോഭിപ്പിച്ചാണ് കോട്ടയിൽ എത്തിച്ചതെന്നാണ് വിവരം. നിധി കിട്ടിയാൽ എല്ലാവർക്കും തുല്യമായി പങ്കിടാമെന്ന് പറഞ്ഞിരുന്നതായും പരാതിയുണ്ട്.

ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഇതു തടയുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പിന്നീട് മുൻകരുതൽ അറസ്റ്റായി രേഖപ്പെടുത്തി വിട്ടയയ്ക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു.

Post a Comment

Previous Post Next Post