(www.kl14onlinenews.com)
(03-Mar-2025)
രാവണീശ്വരം അഴീക്കോടൻ ഗ്രന്ധാലയം & വായനശാലയുടെ നേതൃത്വത്തിൽ വിനു വേലാശ്വരത്തിന്റെ വെയിൽ രൂപങ്ങൾ എന്ന പുസ്തകത്തിന്റെ ചർച്ച സംഘടിപ്പിച്ചു മദ്യ ത്തിന്റെ ലോകത്തു നിന്നും മോചിതനായി അക്ഷരത്തിന്റെ ലോകത്തിലെത്തി വെയിൽ രൂപങ്ങൾ എന്ന കവിത സമാഹാരം പുറത്തിറങ്ങിയ വിനു വിന്റെ ജീവിതവും കവിതയും ഈ വർത്തമാന കാല സാഹചര്യത്തിൽ ഏറെ ചർച്ചകൾ ചെയ്യപ്പെടേണ്ടവയും ഇന്നത്തെ യുവത്വം പഠിക്കേണ്ടവയും ആണെന്ന് വിഷയം പ്രതിപാദിച്ചു കൊണ്ട് കെ ശശി അഭിപ്രായപ്പെട്ടു. വായനശാല ജോയിന്റ് സെക്രട്ടറി അഭിലാഷ് ടി സ്വാഗതം പറഞ്ഞു, പ്രസിഡന്റ് എം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.കെ വി രവീന്ദ്രൻ, ഉണ്ണികൃഷ്ണൻ പി, പ്രകാശൻ പി,സുനിത ബിജു, ധന്യ അരവിന്ദൻ എന്നിവർ സംസാരിച്ചു. വിനു വേലാശ്വരം തന്റെ ജീവിതകാല അനുഭവങ്ങൾ പങ്കു വെച്ചു. ഉപഹാര വിതരണം എം ബാലകൃഷ്ണൻ നിർവഹിച്ചു. കുമാരി ധൻവി കൃഷ്ണ കവിത ആലപിച്ചു. ലൈബ്രെറിയൻ സുരേഖ നന്ദകുമാർ നന്ദി അറിയിച്ചു
Post a Comment