ദേശീയപാത 66- മംഗൽപാടി കുക്കാറിൽ അനുവദിച്ച നടപ്പാത(എഫ്.ഒ.ബി)യുടെ നിർമ്മാണം ഉടൻ ആരംഭിക്കണം-എൻ.സി.പി

(www.kl14onlinenews.com)
(03-Feb-2025)

ദേശീയപാത 66- മംഗൽപാടി കുക്കാറിൽ അനുവദിച്ച നടപ്പാത(എഫ്.ഒ.ബി)യുടെ നിർമ്മാണം ഉടൻ ആരംഭിക്കണം-എൻ.സി.പി

ഉപ്പള: മംഗൽപാടി പഞ്ചായത്തിലെ കുക്കാറിൽ ദേശീയ പാത 66 ൽ അനുവദിച്ചിട്ടുള്ള നടപ്പാത (എഫ്ഒ.ബി) യുടെ പണി തുടങ്ങാത്തതിൽ ജനങ്ങൾ ആശങ്കയിലാണ്.കുട്ടികൾക്കും കാൽ നടയാത്രക്കാർക്കും ഉപകാരപ്പെടുന്ന വിധത്തിൽ രണ്ടു ഭാഗങ്ങളിലേക്കും നടന്നു പോകാൻ ഉതകുന്ന വിധത്തിൽ സ്കൂളുകൾക്കുമുന്നിൽ എഫ് .ഒ ബി. നിർമ്മിക്കുമെന്ന് ദേശീയപാതഅധികൃതർ ഉറപ്പു നൽകിയിരുന്നു.
കുക്കാറിലെ എൽ പി സ്കൂളിലെയും , അംഗൻവാടിയിലെയും നൂറ് കണക്കിന് കൊച്ചുകുട്ടികൾക്ക്  ദേശീയ പാത മുറിച്ചു കടക്കാൻ ഇത് മാത്രമാണ് എക ആശ്രയം .
പദ്ധതി വൈകുന്നതിൽ രക്ഷിതാക്കളും, നാട്ടുകാരും വളരെ ആശങ്കയിലാണ്.
അനുവദിച്ച നടപ്പാതയുടെ പണി എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന് എൻസിപി ജില്ലാ സെക്രട്ടറി സിദ്ദിക്ക്ക്കൈക്കമ്പ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post