(www.kl14onlinenews.com)
(03-Feb-2025)
കാസർകോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ ഫർവാനിയ ഏരിയ ജനറൽ ബോഡി യോഗം ചേർന്നു
കുവൈത്ത് സിറ്റി : കാസർകോട് ജില്ലാ സംഘടനയായ കാസർകോട് എക്സ്പാട്രിയേറ്റ് അസോസിയേഷൻ (KEA)ഫർവാനിയ ഏരിയ ജനറൽ ബോഡി യോഗം ഫർവാനിയ തക്കാര റസ്സ്റ്റോറൻ്റ് ഹാളിൽ വച്ച് നടന്നു..
ഏരിയ പ്രസിഡൻ്റ് സുരേഷ് കൊളവയൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ
ഏരിയ ട്രഷറർ ഷുഹൈബ് ഷെയ്ഖ് സ്വാഗതം പറഞ്ഞു,സംഘടനാ കേന്ദ്ര (ജ :സെക്രട്ടറി) ഹമീദ് മുധൂർ യോഗം ഉത്ഘാടനം ചെയ്തു.
കുവൈറ്റിലെ സാമൂഹിക പ്രവർത്തകനും സംഘടനയുടെ മുഖ്യ രക്ഷാധികാരിയുമായ സത്താർ കുന്നിൽ മുഖ്യപ്രഭാഷണം നടത്തി.
ഏരിയ ഓർഗനൈസിംഗ് സെക്രട്ടറി അഭിലാഷ് ഗോപാലകൃഷ്ണൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
കേന്ദ്ര അഡ്വൈസറി അംഗം മുനീർ കുണിയ , കേന്ദ്ര ട്രഷറർ അസിസ് തളങ്കര ,കേന്ദ്ര ഓർഗനൈസിംഗ് സെക്രട്ടറി ഫൈസൽ സി എച്ച്, ഏരിയ രക്ഷാധികാരി ജലിൽ ആരിക്കാടി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു..
വൈസ് പ്രസിഡൻ്റ് അബ്ദുൾ അസീസ് നന്ദിയും രേഖപെടുത്തി.
തുടർന്ന് റിട്ടേർണിംഗ് ഓഫീസർമാരയ ഹാരിസ് മുട്ടുംത്തല, ഹമീദ് എസ് എം എന്നിവരുടെ നേതൃത്വത്തിൽ 2025/2026 വർഷത്തേക്കുള്ള ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ജലിൽ അരിക്കാടി
(പ്രസിഡൻ്റ് ),
സാജു പള്ളിപ്പുഴ (ജ:സെക്രട്ടറി),
അഭിലാഷ് ഗോപാലകൃഷണൻ
(ട്രഷറർ)
സിറാജ് പാലക്കി
(ഓർഗ. സെക്രട്ടറി)സുരേഷ് കൊളവയൽ ,
ഇഖ്ബാൽ പെരുമ്പട്ട(ഏരിയ രക്ഷാധികാരി)
വൈസ് പ്രസിഡൻ്റുമാരായി
അസറുദ്ദീൻ കുബ്ല , അബ്ദുൾ അസിസ്, അൻവർ ഉദ്യാവർ എന്നിവരും
ജോ.സെക്രട്ടറിമാരായി ഷുഹൈബ് ഷെയ്ഖ്, മുസ്തഫ, മുഹമ്മദ് കൊടിയമ്മ എന്നിവരും
എക്സിക്യൂട്ടിവ് അംഗങ്ങളായി.. മുഹമ്മദ് മിദിലാജ് , സുജിത്ത് പെരിയ , മുഹമ്മദ് ഇർഫാൻ , സുമേഷ് പെരിയ എന്നിവരടങ്ങുന്ന ഏരിയ കമ്മിറ്റിയാണ് നിലവിൽ വന്നത്.
തിരഞ്ഞെടുത്ത ഏരിയ നേതൃത്വത്തിന് അംശസകൾ അർപ്പിച്ച്
കേന്ദ്ര കമ്മിറ്റി ഭാരവാഹികളും ഏരിയ അഡ്വവൈസറി അംഗം ഇഖ്ബാൽ പെരുമ്പട്ട, വിവിധ ഏരിയകളുടെ പ്രതിനിധിയായി മുരളി വാഴക്കോടനും ആശംസകൾ അർപ്പിച്ചു.
Post a Comment