3 കൊലപാതകങ്ങൾക്കുശേഷം അഫാൻ ബാറിൽ കയറി മദ്യപിച്ചു, വീട്ടിലെത്തിയശേഷം വീണ്ടും 2 കൊലപാതകം

(www.kl14onlinenews.com)
(26-Feb-2025)

3 കൊലപാതകങ്ങൾക്കുശേഷം അഫാൻ ബാറിൽ കയറി മദ്യപിച്ചു, വീട്ടിലെത്തിയശേഷം വീണ്ടും 2 കൊലപാതകം

തിരുവനന്തപുരം: കൂട്ടകൊലപാതകങ്ങൾക്കിടെ ബാറിൽ പോയി മദ്യപിച്ചതായി അഫാന്റെ തുറന്നുപറച്ചിൽ. മൂന്നു കൊലപാതകങ്ങൾക്കുശേഷമാണ് ബാറിൽ കയറി മദ്യപിച്ചത്. 10 മിനിറ്റോളം വെഞ്ഞാറമൂട്ടിലെ ബാറിൽ ചെലവഴിച്ചു. അതിനുശേഷം വീട്ടിലെത്തി രണ്ടുപേരെ കൂടി കൊലപ്പെടുത്തിയെന്ന് അഫാൻ പൊലീസിനോട് പറഞ്ഞു. വീട്ടിലേക്ക് കൊണ്ടുപോകാനായും ബാറിൽനിന്നും മദ്യം വാങ്ങി. വീട്ടിലെത്തി ഫർസാനെയും അനുജനെയും കൊലപ്പെടുത്തിയ ശേഷം ആ മദ്യവും കഴിച്ചതായി റിപ്പോർട്ടുണ്ട്.

കൊലപാതകങ്ങൾക്കുശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാൻ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആശുപത്രിയിൽ കഴിയുന്ന അഫാന്റെ വിശദമായ മൊഴിയെടുക്കാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഫാന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും ഇന്നു കൂടി ആശുപത്രിയിൽ തുടരും. അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകത്തിന്റെ കാരണത്തെക്കുറിച്ച് അറിയാൻ സാധിക്കൂവെന്നാണ് പോലീസ് പറയുന്നത്

അമ്മ ഉൾപ്പെടെ ആറു പേരെയാണ് അഫാൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിൽ അഞ്ചു പേർ മരിച്ചു. അഫാന്റെ മുത്തശ്ശി സൽമാ ബീവി (88), സഹോദരൻ അഫ്സാൻ (13), പെണ്‍സുഹൃത്ത് ഫര്‍സാന (19), അഫാന്റെ പിതാവിന്‍റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ അഫാന്റെ മാതാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകത്തിൽ ജീവൻപൊലിഞ്ഞ അഞ്ചുപേരുടെ മൃതദേഹങ്ങളും ഖബറടക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ വീടുകളിലേക്ക് എത്തിച്ചപ്പോൾ വൈകാരിക ​രം​ഗങ്ങൾക്കാണ് നാട് സാക്ഷിയായത്. അഫാൻ എന്ന 23കാരന്റെ കൊടും ക്രൂരതയിൽ ജീവൻ നഷ്ടമായവരെ അവസാനമായി ഒരുനോക്കു കാണാൻ നിരവധിപേരാണ് വീടുകളിലേക്ക് എത്തിയത്

ആശുപത്രിയിൽ കഴിയുന്ന അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ പോലീസ് ഇന്നും ചോദ്യം ചെയ്യും. ആശുപത്രിയിൽ കഴിയുന്ന അഫാന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും ഇന്ന് കൂടി ആശുപത്രിയിൽ തുടരും. അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൊലപാതക കാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ എന്നാണ് പോലീസ് പറയുന്നത്.

അഫാന്‍റെ ഉമ്മ ഷെമിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ഉമ്മയുടെ മൊഴിയെടുത്ത് സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് പോലീസ് ശ്രമം.തിങ്കളാഴ്ച വൈകുന്നേരം അഫാൻ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ ഹാജരായി കൊലപാതകം നടത്തിയതായി സമ്മതിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. അഫാൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് ഉറപ്പിക്കലാണ് കേസിൽ ഇനി നിർണ്ണായകം. 

കൊലപാതകത്തിന് പിന്നിലെ ലക്ഷ്യവും കൊലപാതകം നടത്താൻ ഉപയോഗിച്ച ആയുധവും ഉൾപ്പെടെയുള്ള കേസിന്റെ വിശദാംശങ്ങൾ പോലീസ് ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകങ്ങൾക്ക് പിന്നിലെ കാരണമെന്നും കൊലപാതകം നടത്താൻ അഫാൻ ചുറ്റിക ഉപയോഗിച്ചതായും ചില വാർത്താ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു

Post a Comment

Previous Post Next Post