(www.kl14onlinenews.com)
(08-Feb-2025)
ഡൽഹിയിൽ ബിജെപിയോട് ദയനീയ പരാജയമേറ്റുവാങ്ങി അരവിന്ദ് കേജ്‌രിവാളും സിസോദിയയും; 27 വർഷത്തിന് ശേഷം തലസ്ഥാനം പിടിച്ച് ബിജെപി
ഡൽഹി :
ഡൽഹിയിൽ ബിജെപി തേരോട്ടത്തിൽ അടിപതറി ആം ആദ്മി പാർട്ടി. എഎപിയുടെ സ്ഥാപക നേതാവ് അരവിന്ദ് കെജ്‌രിവാൾ ന്യൂഡൽഹി മണ്ഡലത്തിൽ പരാജയപ്പെട്ടു. ബിജെപിയുടെ പർവേശ് ശർമ്മയാണ് മണ്ഡലത്തിൽ വിജയിച്ചത്. 1844 വോട്ടിനാണ് പർവേശ് ശർമ്മയുടെ വിജയം. മുതിർന്ന് എഎപി നേതാവ് മനീഷ് സിസോദിയയും പരാജയപ്പെട്ടു. ഡൽഹി മുഖ്യമന്ത്രി അതീഷി മർലാനയും പിന്നിലാണ്.
തൂടർച്ചയായി മൂന്ന് തവണ രാജ്യം തന്നെ പിടിച്ചിട്ടും ബിജെപിയുടെ കയ്യിൽ നിന്നും അകലെയായിരുന്നു രാജ്യ തലസ്ഥാനം. 1993 ഡിസംബർ മുതൽ 2003 ഡിസംബർ വരെ ബിജെപിക്ക് 3 മുഖ്യമന്ത്രിമാർ ഉണ്ടായി. ഈ അവസ്ഥക്ക് പാർട്ടി വലിയ വില കൊടുക്കേണ്ടി വന്നു.
പല സംസ്ഥാനങ്ങളിലും രാജ്യത്ത് തന്നേയും പാർട്ടി പല തവണ അധികാരത്തിൽ വന്നിട്ടും തലസ്ഥാനം പിടി കൊടുത്തില്ല. ത്രിപുര, ഹരിയാന, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഇവിടെയൊക്കെ ജയിച്ചിട്ടും ഡൽഹി ബിജെപിയെ അകറ്റി നിർത്തി. വോട്ട് ഷെയറിൽ വലിയ ഇടിവ് ഉണ്ടായിട്ടില്ല എങ്കിലും അധികാരം കിട്ടിയില്ല.
2020
AAP 53.57% 62
BJP 38.51% 8
കോൺഗ്രസ് 4.26%
2015
AAP 54.3% 67
BJP 32.3% 3
കോൺഗ്രസ് 9.7%
2013
AAP 33%- 28
BJP 29.5% 32
കോൺഗ്രസ് 24.6% 8
ബിഎസ്‌പി 5.35%
ഇത് ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി എന്ന് അഭിമാനിക്കുന്ന ബിജെപിക്ക് ലജ്ജാവഹമായ അവസ്ഥ ഉണ്ടാക്കി. അവരുടെ ആ നാണക്കേടിനാണ് ഇപ്പൊൾ വിരാമമായത്. വോട്ട് ഷെയറിൽ വൻ കുതിപ്പോടെയാണ് 8 സീറ്റിൽ നിന്നും അധികാരത്തിലേക്ക് ഉയരുന്നത്.
അന്തരിച്ച സുഷമ സ്വരാജിൻ്റെ നേതൃത്വത്തിലായിരുന്നു ഡൽഹിയിലെ ബിജെപിയുടെ അവസാന സർക്കാർ. 1998 ഡിസംബർ 3 വരെ 52 ദിവസം മാത്രമായിരുന്നു സുഷമ സ്വരാജ് മുഖ്യമന്ത്രി പദത്തിലിരുന്നത്. 1998 ഡിസംബറിൽ കോൺഗ്രസ് ഡൽഹിയിൽ അധികാരത്തിൽ തിരിച്ചെത്തി. 2013 ഡിസംബർ വരെ കോൺഗ്രസ് ഡൽഹി ഭരിച്ചു. എന്നാൽ 2013ൽ നടന്ന തിരഞ്ഞെടുപ്പിൽ 32 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് 28 സീറ്റുകൾ നേടിയ എഎപി അധികാരത്തിലെത്തി. കോൺഗ്രസിൻ്റെ പിന്തുണയോടെ അരവിന്ദ് കെജ്രിവാൾ ഡൽഹിയുടെ മുഖ്യമന്ത്രിയായി.
എന്നാൽ ആദ്യ ടേമിലെ എഎപി സർക്കാർ അധികനാൾ ആയുസുണ്ടായിരുന്നില്ല. 48 ദിവസത്തിന് ശേഷം എഎപി സർക്കാർ വീണു.കോൺഗ്രസ് പുറത്തു നിന്ന് പിന്തുണച്ചെങ്കിലും എഎപിക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല. എന്നാൽ 2015, 2020 തിരഞ്ഞെടുപ്പുകളിൽ എഎപിക്ക് പൊതുജനങ്ങളിൽ നിന്ന് വമ്പിച്ച പിന്തുണ ലഭിച്ച് അധികാരത്തിലെത്തി. ആം ആദ്മി പാർട്ടിയുടെ പ്രതിച്ഛായ തകർത്ത ഘടകങ്ങളിലൊന്നാണ് മദ്യ കുംഭകോണം.
കഴിഞ്ഞ മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും രാജ്യത്തെ ജനങ്ങൾ നരേന്ദ്രമോദിയുടെ ഭരണത്തിൽ വിശ്വാസം അർപ്പിച്ചു എന്നതാണ് കഴിഞ്ഞ 10 വർഷമായി ഡൽഹിയിൽ ബിജെപിയുടെ ഉയിർത്തെഴുന്നേൽപ്പിലേക്ക് നയിച്ച പ്രധാന ഘടകം. എവിടെ മത്സരിച്ചാലും ജനങ്ങൾ വലിയ ശക്തിയായാണ് ബിജെപിയെ കാണുന്നത്. പലയിടത്തു മുഖ്യമന്ത്രി സ്ഥാനാർത്ഥി പോലുമില്ലെങ്കിലും പ്രധാനമന്ത്രിയുടെ ജനപ്രീതിയും വികസന പ്രവർത്തനങ്ങളും ബിജെപിയെ വിജയത്തിലേക്ക് നയിക്കുന്ന കാഴ്ചയാണ് കാണുന്നത്. നിലവിൽ 20 സംസ്ഥാനങ്ങളിൽ ബിജെപി ഒറ്റയ്ക്കും എൻഡിഎ മുന്നണിയും ഭരിക്കുന്നുണ്ട്. ഡൽഹിയിലെ വിജയം അതിൽ ഒരു സംസ്ഥാനം കൂടി കൂട്ടിച്ചേർത്തിരിക്കുകയാണ്.
ആന്ധ്ര പ്രദേശ്, ബീഹാർ, ഡൽഹി, മഹാരാഷ്ട്ര, മേഘാലയ നാഗാലാൻഡ്, പുതുച്ചേരി, സിക്കിം എന്നീ സംസ്ഥാനങ്ങളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയും അരുണാചൽ പ്രദേശ്, അസം, ചത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, ഹരിയാന, മധ്യപ്രദേശ്, മണിപ്പൂർ, ഒഡീഷ, രാജസ്ഥാൻ, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ബിജെപിയുമാണ് ഭരിക്കുന്നത്.
Post a Comment