കുംഭമേളക്ക് പോകുമ്പോൾ മുസ്‌ലിംകൾ ആക്രമിച്ചു; ബി.ജെ.പി നേതാവിന്റെ നുണക്കഥ പൊളിഞ്ഞു

(www.kl14onlinenews.com)
(25-Feb-2025)


കുംഭമേളക്ക് പോകുമ്പോൾ മുസ്‌ലിംകൾ ആക്രമിച്ചു; ബി.ജെ.പി നേതാവിന്റെ നുണക്കഥ പൊളിഞ്ഞു

 

കാൺപൂർ: കുംഭമേളയിൽ പങ്കെടുക്കാൻ പോകുമ്പോൾ തന്നെ മുസ്‌ലിംകൾ ആക്രമിച്ചെന്ന പരാതിയുമായി ബി.ജെ.പി നേതാവ് നാസിയ ഇലാഹി. ഇക്കാര്യം വ്യക്തമാക്കി എക്സിലടക്കം നാസിയ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തന്‍റെ വാഹനം ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു നാസിയയുടെ ആരോപണം. ഇതോടെ ഹിന്ദുത്വ പ്രൊഫൈലുകൾ നാസിയയുടെ പരാതി ഏറ്റെടുത്തു. എന്നാൽ, വൈകാതെ ഈ നുണക്കഥ പൊളിയുകയായിരുന്നു.

നാസിയ ഇലാഹിയുടെ സമൂഹമാധ്യമ കുറിപ്പ്…

ഡൽഹിയിൽ ഒരു യോഗത്തിൽ പങ്കെടുത്ത ശേഷം മഹാ കുംഭമേളയിൽ ഗംഗാസ്‌നാനിലേക്ക് പോകുകയായിരുന്നു. ഒപ്പം യൂട്യൂബർ പ്രിയ ചതുർവേദിയും ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. ഇറ്റയിൽ എത്തിയപ്പോൾ കുറച്ചാളുകൾ എന്നെ വാഹനത്തിൽ പിന്തുടർന്നു. കാറിൽ വാഹനം ഇടിപ്പിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ഗുരുതര പരിക്കേറ്റ പ്രിയ ചികിത്സക്കായി ആശുപത്രിയിലാണ്.

എന്നാൽ, ഇതേക്കുറിച്ച് അന്വേഷിച്ച കാൺപൂർ പൊലീസ് ബി.ജെ.പി നേതാവിന്‍റെ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തി. ഡ്രൈവർ ഉറങ്ങിപ്പോകുകയും വാഹനം അപകടത്തിൽപെടുകയായിരുന്നു എന്നുമാണ് പൊലീസ് കണ്ടെത്തിയത്.

മാത്രമല്ല, ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ പ്രചരിപ്പിക്കരുത് പൊലീസ് ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം പ്രചരിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും പൊലീസ് നാസിയയോട് അറിയിച്ചിട്ടുണ്ട്.



Post a Comment

Previous Post Next Post