ഡൽഹി തിരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി രാഷ്ട്രപതിയും രാഹുൽ ഗാന്ധിയും

(www.kl14onlinenews.com)
(05-Feb-2025)

ഡൽഹി തിരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി രാഷ്ട്രപതിയും രാഹുൽ ഗാന്ധിയും

ഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഭേദപ്പെട്ട പോളിംഗാണ് ആദ്യ രണ്ട് മണിക്കൂറിൽ രേഖപ്പെടുത്തിയത്. രാഷ്ട്രപതി ദ്രൗപതി മുർമുവും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള പ്രമുഖർ വോട്ട് രേഖപ്പെടുത്തി.

ഒരു മാസത്തിലേറെ നീണ്ട പ്രചാരണ ചൂടിനൊടുവിലാണ് ഡൽഹി ജനത ഇന്ന് പോളിങ്ങ് ബൂത്തിലേക്ക് എത്തുന്നത്. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 13766 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. ഇതിൽ 3000 ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളാണ്. ഒന്നര കോടിയിലധികം വോട്ടർമാരാണ് ഡൽഹിയിലുള്ളത്. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 220 അർധസൈനിക യൂണിറ്റുകളും 30000 പൊലീസ് ഉദ്യാഗസ്ഥരെയും ഡൽഹിയിൽ വിന്യസിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് വോട്ടെണ്ണൽ. അതിനിടെ, യമുനയിൽ വിഷം കലക്കിയെന്ന പ്രയോഗത്തിൽ അരവിന്ദ് കെജ്രിവാളിനെതിരെ ഹരിയാന പൊലീസ് കേസെടുത്തു.

അതേസമയം ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. രാവിലെ 11 വരെ 28.1% പോളിങ്ങാണ് രേഖപ്പെടുത്തിയത്. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 96 വനിതകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടുന്നു. ഒറ്റഘട്ടമായി നടക്കുന്ന വോട്ടെടുപ്പിൽ ഒന്നരക്കോടി വോട്ടർമാരാണ് വിധിയെഴുതുക. വോട്ടർമാരിൽ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും 1,267 പേർ ട്രാൻസ്ജെൻഡറുകളുമാണ്.

13766 പോളിംഗ് ബൂത്തുകളാണ് തിരഞ്ഞെടുപ്പിനായി സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ 3000 ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളാണ്. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെക്കാൾ വോട്ടിങ് ശതമാനം കൂടുമെന്നാണ് പാർട്ടികളുടെ കണക്കുകൂട്ടൽ. 

ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ. മൂന്നാം തവണയും അധികാരം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് എഎപി. അതേസമയം, 27 വർഷങ്ങൾക്കുശേഷം ഡൽഹിയിൽ അധികാരത്തിൽ എത്താനാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. ആം ആദ്മി പാർട്ടി അധികാരത്തിലെത്തുന്നതുവരെ ഒന്നര പതിറ്റാണ്ടോളം ഡൽഹി ഭരിച്ച കോൺഗ്രസും ശുഭപ്രതീക്ഷയിലാണ്.

Post a Comment

Previous Post Next Post