ഇവിഎമ്മിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി; സ്ഥാനാർഥികൾക്ക് വ്യക്തത ആവശ്യമെങ്കിൽ നൽകണം

(www.kl14onlinenews.com)
(12-Feb-2025)

ഇവിഎമ്മിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി; സ്ഥാനാർഥികൾക്ക് വ്യക്തത ആവശ്യമെങ്കിൽ നൽകണം

ന്യൂഡൽഹി: തിരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മിഷമാണ് ഇതുസംബന്ധിച്ചുള്ള നിർദേശം സുപ്രീം കോടതി നൽകിയത്. വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം വോട്ടിങ് യന്ത്രങ്ങൾ സംബന്ധിച്ച നടപടിക്രമങ്ങൾ എന്തൊക്കെയാണെന്നും സുപ്രീം കോടതി ചോദിച്ചു.

അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഹരിയാനയും ഏതാനും കോൺഗ്രസ് നേതാക്കളും സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം.തിരഞ്ഞെടുപ്പിന് ശേഷം ഇവിഎം മെമ്മറിയും മൈക്രോ കൺട്രോളറുകളും തിരിച്ചെടുക്കാൻ കഴിയാത്ത വണ്ണം മറ്റൊരു പ്രോഗ്രാം ഡിസ്‌ക്കിലേയ്ക്ക് മാറ്റുന്നത് സംബന്ധിച്ച നടപടി ക്രമങ്ങൾ കമ്മിഷൻ നൽകണമെന്നും ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. 

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർഥിക്ക് വ്യക്തത ആവശ്യമാണെങ്കിൽ അത് നൽകേണ്ടതുണ്ടെന്നും ക്രമക്കേട് നടന്നിട്ടില്ലെന്ന് എഞ്ചിനീയർ വ്യക്തമാക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.ക്രമക്കേട് നടന്നിട്ടില്ലെന്ന് തെളിയിക്കാൻ വിവരങ്ങൾ മാറ്റപ്പെട്ട ഇവിഎം മെമ്മറിയും മൈക്രോകൺട്രോളറും എഞ്ചിനീയർ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. ഹർജിയിൽ മാർച്ച് മൂന്നിന് അടുത്ത വാദം കേൾക്കും.

Post a Comment

Previous Post Next Post