കേരളം രഞ്ജി ട്രോഫി സ്വന്തമാക്കണം, കൂടുതൽ താരങ്ങൾ ദേശീയ ടീമിലെത്തും: ഫൈനലിൽ കേരളത്തിനൊപ്പമെന്ന് ഗാവസ്കർ

(www.kl14onlinenews.com)
(22-Feb-2025)

കേരളം രഞ്ജി ട്രോഫി സ്വന്തമാക്കണം, കൂടുതൽ താരങ്ങൾ ദേശീയ ടീമിലെത്തും: ഫൈനലിൽ കേരളത്തിനൊപ്പമെന്ന് ഗാവസ്കർ 


കാസർകോട്: താൻ മുംബൈക്കാരനാണെന്നും പക്ഷേ രഞ്ജി ട്രോഫി കേരളം സ്വന്തമാക്കണമെന്നു ആഗ്രഹിക്കുന്നതായും ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്കർ. ആ വിജയം കേരളത്തിലെ കളിക്കാരെ ദേശീയ ടീമിലെത്തിക്കാൻ സഹായിക്കുമെന്നും ഗാവസ്കർ പറഞ്ഞു. കാസർകോട് വിദ്യാനഗർ സ്റ്റേഡിയത്തിലേക്കുള്ള സുനിൽ ഗാവസ്കർ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

സ്വന്തം നാട്ടിൽ പോലും തന്റെ പേരിൽ റോഡില്ലെന്നും കാസർകോട് ജനത നൽകുന്ന സ്നേഹത്തിന് എങ്ങനെ മറുപടി പറയണമെന്ന് അറിയില്ലെന്നും ഗാവസ്കർ പറഞ്ഞു.

മുംബൈയാണ് എന്‍റെ നാട്. ഞാൻ അവിടെയാണ് കളിച്ചുവളർന്നത്. എന്റെ ബന്ധങ്ങൾ അവിടെയാണ്. എന്നാൽ അവിടെ എവിടെയും റോഡിനോ മറ്റ് സ്ഥാപനങ്ങൾക്കോ എന്റെ പേര് നൽകിയിട്ടില്ല. എന്നാൽ ഇവിടെ കാസർകോട് ജനത എനിക്ക് നൽകുന്ന സ്നേഹത്തിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. നിങ്ങളുടെ സ്നേഹം അളക്കാൻ എനിക്ക് കഴിയില്ല’’ - സുനിൽ ഗാവസ്കർ പറഞ്ഞു.

വെള്ളിയാഴ്ച പുലർച്ചെ നാലു മണിക്കു മംഗളൂരു വിമാനത്താവളത്തിലെത്തിയ ഗാവസ്കറിനെ കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതി സ്വീകരിച്ചു. തുടർന്ന് വെള്ളിയാഴ്ച വൈകീട്ടോടെ തന്റെ പേര് ആലേഖനം ചെയ്ത ഫലകം ഗാവസ്കർ അനാച്ഛാദനം ചെയ്യുകയും റോയൽ കൺവെൻഷൻ സെന്ററിലേക്കു റോഡ് ഷോ നടത്തുകയും ചെയ്തു. കാസർകോട് ഒരു ക്രിക്കറ്ററുടെ പേരിൽ അറിയപ്പെടുന്ന രണ്ടാമത്തെ റോ‍ഡാണിത്. മുൻപ് അനിൽ കുംബ്ലെയുടെ പേരും റോഡിനു നൽകിയിരുന്നു.

മുംബൈയില്‍ നിന്നാണ് താന്‍ വരുന്നതെങ്കിലും തന്‍റെ പേരില്‍ മുംബൈയില്‍ സ്മാരകങ്ങളൊന്നുമില്ലെന്നും എന്നാല്‍ കേരളത്തില്‍ തന്‍റെ പേരിലൊരു റോഡുണ്ടെന്നത് അഭിമാനവും സന്തോഷവുമാണെന്നും ഗവാസ്കര്‍ പറഞ്ഞു. കാസര്‍കോട് നഗരസഭാ സ്റ്റേഡിയം റോഡിനാണ് ഗവാസ്ക്കറിന്‍റെ പേര് നല്‍കിയത്. സുനിൽ ഗവാസ്ക്കര്‍ മുനിസിപ്പല്‍ സ്റ്റേഡിയം റോഡ് എന്നായിരിക്കും ഇനി റോഡിന്‍റെ പേര്.

ജില്ലയിലെ വിവിധ പദ്ധതികളുടെ ലോഗോ പ്രകാശനവും സുനില്‍ ഗവാസ്ക്കര്‍ നിര്‍വഹിച്ചു. അനില്‍ കുംബ്ലെക്ക് ശേഷം മറ്റൊരു ക്രിക്കറ്ററുടെ പേരിലുള്ള കാസര്‍കോട്ട് ജില്ലയിലെ റോഡാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. കുമ്പള- ബദിയടുക്ക റൂട്ടിലെ സിഎച്ച്സി റോഡിന് 2010 ലാണ് അനില്‍ കുംബ്ലെയുടെ പേര് നല്‍കിയത്.

Post a Comment

Previous Post Next Post