(www.kl14onlinenews.com)
(25-Feb-2025)
കാസർകോട് :
കോളിയടുക്കം, "ചേലോടെ ചെമ്മനാട് " ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ നടക്കുന്ന വാതിൽപ്പടി മാലിന്യശേഖരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും,മാലിന്യസംസ്കരണ രംഗത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും, സഹകരണ കുറവുള്ള ഭാഗങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനും,ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യത്തിൻ്റെ ഗുണനിലവാരം പഠിക്കുന്നതിനും വേണ്ടി ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്ഥാപനമായ ക്ലീൻഹബ്ബ് എന്ന സ്ഥാപനത്തിൻ്റെയും പഞ്ചായത്തിൻ്റെ മാലിന്യസംസ്കരണ പദ്ധതിയിൽ പങ്കാളിയായ ഗ്രീൻ വോംസിൻ്റെയും സഹകരണത്തോടുകൂടി തിരഞ്ഞെടുത്ത വാർഡുകളിൽ പഠനം ആരംഭിച്ചു. വാർഡുകളിൽ പഠനം നടത്തുന്ന അംഗങ്ങൾക്ക് ക്ലീൻഹബിൻ്റെ നേതൃത്വത്തിൽ പരിശീലനം നൽകി.
ക്ലീൻ ഹബ്ബ് കോ - ഫൗണ്ടർ ഫ്ലോറിൻ ഡിങ്കാ , ഇന്ത്യൻ ഇമ്പാക്ട് അസോസിയേറ്റ് അനീത പഠന പ്രവർത്തനങ്ങൾ വിശദീകരിച്ചു.
തീരദേശ മേഖലയിലെ തിരഞ്ഞെടുത്ത എട്ട് വാർഡുകളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തുന്നത്. ഒരു വർഷത്തോളം നീണ്ടുനില്ക്കുന്ന ഗവേഷണത്തിൽ പഞ്ചായത്തിലെ മൂവായിരത്തോളം വീടുകളിൽ നിന്ന് മാലിന്യത്തിൻ്റെ വിവരങ്ങൾ ശേഖരിക്കുകയും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് പദ്ധതി ആവിഷ്കരിക്കുകയും ചെയ്യുന്നു. പഞ്ചായത്തിലെ തന്നെ കുടുംബശ്രീ അംഗങ്ങളായ എട്ട് സ്ത്രീകളെ ഉൾപെടുത്തി അവർക്ക് ആവശ്യമായ പരിശീലനം നൽകികൊണ്ടാണ് പഠനം ആരംഭിച്ചത്. ഇതിലൂടെ അവർക്ക് വരുമാന മാർഗവും നേടികൊടുക്കുന്നു.
"നല്ല വീട്"
"നല്ല നാട്" "ചേലോടെ ചെമ്മനാട്"
പദ്ധതി യുടെ സുസ്ഥിരമായി നിലനിൽപിന് ഈ ഗവേഷണം ഏറെ പ്രയോജനപ്പെടുമെന്നും പൊതുജനങ്ങളുടെ പിന്തുണയാണ് മാലിന്യ സംസ്കരണ മേഖലയിലെ ഈ നല്ല മാറ്റത്തിന് തുണയാവുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ അഭിപ്രായപ്പെട്ടു.
Post a Comment