മേൽപറമ്പ് കൈനോത്ത് ഫത്തഹ് മസ്ജിദിന് പുതിയ ഭാരാവാഹികൾ

(www.kl14onlinenews.com)
(08-Feb-2025)

മേൽപറമ്പ് കൈനോത്ത് ഫത്തഹ് മസ്ജിദിന് പുതിയ ഭാരാവാഹികൾ

മേൽപറമ്പ : കൈനോത്ത് അൽ ഫത്തഹ് മസ്ജിദ്  വാർഷിക ജനറൽ ബോഡി യോഗം പ്രസിഡൻ്റ് അബ്ബാസ് വളപ്പിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു.
കഴിഞ്ഞ വർഷത്തെ വാർഷിക റിപ്പോർട്ടും മദ്റസാ, മസ്ജിദ് കമ്മിറ്റിയുടെ വരവ് ചെലവ് കണക്കുകളും അമീർ സി.ബി. അവതരിപ്പിച്ചു.

  2025 - 26 വർഷത്തേക്കുള്ള പള്ളി, മദ്റസ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ഐക്യ കണ്ഠേന തിരഞ്ഞെടുത്തു.
   
 പുതിയ ഭാരവാഹികളായി അബ്ബാസ് ഹാജി വളപ്പിൽ (പ്രസിഡൻ്റ്), 
മുഹമ്മദ് കുഞ്ഞി, കടാങ്കോട്*(ജനറൽ സെക്രട്ടറി),  ഖാലിദ് കൈനോത്ത്( ട്രഷറർ )അബ്ദുല്ല അൽമാസ്,  റസാക്ക് ഹാജി, അബ്ബാസ് കൈനോത്ത് (വൈസ് പ്രസിഡൻ്റുമാർ )

ഇബ്രാഹിം കീഴൂർ, അബൂബക്കർ വള്ളിയോട്, നസീർ കുന്നരിയത്ത് (ജോ : സെക്രട്ടറിമാർ)
        
മദ്റസാ മേനേജിംങ് കമ്മിറ്റി കൺവീനറായി  റൗഫ് മേൽപ്പറമ്പ് നെയും
 മദ്റസാ മേനേജിങ് കമ്മിറ്റിയിലേക്ക് ഹസീബ് കൈനോത്ത്, അമീർ സിബി, സാഹിർ വളപ്പിൽ, അബൂബക്കർ വള്ളിയോട് , ഇ എം സമദ്,  എന്നിവരെയും തെരഞ്ഞെടുത്തു.

വർക്കിംഗ് കമ്മിറ്റിയി അംഗങ്ങളായി കെ.എച്ച് അബ്ബാസ് കടാങ്കോട്, ഉമ്മർച്ചാ, റൗഫ്, ഹസീബ്, അമീർ, സാഹിർ എന്നിവരെ തെരഞ്ഞെടുത്തു.

ഗൾഫ് കമ്മിറ്റി അംഗങ്ങളായ ഷെഫീക്ക് കൈനോത്ത്, നിസാർ  ചേടികമ്പനി എന്നിവർ റിട്ടേണിംങ്ങ് ഓഫിസറായി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

അബ്ബാസ് കൈനോത്ത് സ്വാഗതവും അബൂബക്കർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post