തളങ്കര അല്‍ബിര്‍റ്‌ സ്‌കൂള്‍ അഡ്‌മിഷന്‍ ഉദ്‌ഘാടനം ചെയ്‌തു

(www.kl14onlinenews.com)
(14-Feb-2025)

തളങ്കര അല്‍ബിര്‍റ്‌ സ്‌കൂള്‍ അഡ്‌മിഷന്‍ ഉദ്‌ഘാടനം ചെയ്‌തു

തളങ്കര: സമസ്‌ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ തളങ്കരയില്‍ ആരംഭിക്കുന്ന അല്‍ബിര്‍റ്‌ സ്‌കൂളിലേക്കുള്ള അഡ്‌മിഷന്‍ ആരംഭിച്ചു. മാലിക്‌ ദീനാര്‍ വിലിയ ജുമുഅത്ത്‌ പള്ളി അങ്കണത്തില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ ഖത്തീബ്‌ അബ്‌ദുല്‍ മജീദ്‌ ബാഖവി മറിയം റിജിഹക്ക്‌ ആദ്യ റജിസ്‌ത്രേഷന്‍ ഫോം നല്‍കി അഡ്‌മിഷന്‍ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു.

ബാങ്കോട്‌ ഹൈദ്രോസ്‌ ജുമാ മസ്‌ജിജിനു കീഴിലുള്ള മുര്‍ഷിദുത്തുല്ലബ്‌ മദ്രസ്സയിലാണ്‌ ആദ്യഘട്ട എല്‍.കെ.ജി, പ്ലേ സ്‌കൂളുകള്‍ ആരംഭിക്കുന്നത്‌.

ചടങ്ങില്‍ ബാങ്കോട്‌ ഹൈദ്രോസ്‌ ജുമാ മസ്‌ജിദ്‌ വൈസ്‌ പ്രസിഡണ്ട്‌ അബ്‌ദുല്‍ റഹ്‌മാന്‍ ബാങ്കോട്‌. ട്രഷറര്‍ ഹസൈനാര്‍ തളങ്കര, മദ്രസ്സ മാനേജര്‍ മുനീര്‍ ബാങ്കോട്‌, സയീദ്‌ നിസാമി, നഗരസഭാ കൗണ്‍സിലര്‍ ഇഖ്‌ബാല്‍ ബാങ്കോട്‌, ഇര്‍ഷാദ്‌ ഹുദവി, മൊയ്‌തു കമ്പ്യൂട്ടര്‍, ഇബ്രാഹിം ബാങ്കോട്‌, ഷംസു മഗ്‌ഡ, ഷാഫി എ.നെല്ലിക്കുന്ന്‌ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post