റെക്കോർഡ് ചെയ്സിങ് ജയവുമായി ഓസ്ട്രേലിയയുടെ തൂക്കിയടി

(www.kl14onlinenews.com)
(23-Feb-2025)

റെക്കോർഡ് ചെയ്സിങ് ജയവുമായി ഓസ്ട്രേലിയയുടെ തൂക്കിയടി

ലഹോർ :
ഐസിസി ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചെയ്സ് ജയം എന്ന റെക്കോർഡ് തങ്ങളുടെ പേരിലേക്ക് ചേർത്ത് നിലവിലെ ഏകദിന ലോക ചാംപ്യന്മാർ. ഇംഗ്ലണ്ട് മുൻപിൽ വെച്ച 352 റൺസ് എന്ന കൂറ്റൻ വിജയ ലക്ഷ്യം അഞ്ച് വിക്കറ്റ് കയ്യിൽ വെച്ച് 15 പന്തുകൾ ശേഷിക്കെ ഓസ്ട്രേലിയ മറികടന്നു. 22 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് എന്ന നിലയിൽ പരുങ്ങിയിടത്ത് നിന്നാണ് വമ്പൻ ജയത്തിലേക്ക് ഓസ്ട്രേലിയ പറന്നെത്തിയത്. 

48ാം ഓവറിലെ മൂന്നാമത്തെ പന്ത് ഡീപ്പ് മിഡ് വിക്കറ്റിന് മുകളിലൂടെ ഓസ്ട്രേലിയയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഇൻഗ്ലിസ് പറത്തി. ഇവിടെ ജോ റൂട്ടിന്റെ കൈകളേയും അതിജീവിച്ച് പന്ത് ബൗണ്ടറി ലൈൻ കടന്നതോടെ ഓസ്ട്രേലിയ ലാഹോറിൽ ചരിത്ര ജയം തൊട്ടു. 86 പന്തിൽ നിന്ന് 120 റൺസ് ആണ് ഇൻഗ്ലിസ് അടിച്ചെടുത്തത്.

ചെയ്സിങ്ങിൽ തുടക്കത്തിൽ ഓസ്ട്രേലിയ വിക്കറ്റ് കളഞ്ഞുകുളിച്ച് പതറിയിരുന്നു. എന്നാൽ ഷോർട്ടും ലാബുഷെയ്നും ചേർന്ന് 95 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കി ഓസ്ട്രേലിയയെ കരകയറ്റി. എന്നാലും ഇരുവരും തുടരെ മടങ്ങിയതോടെ ഓസ്ട്രേലിയ വീണ്ടും പരുങ്ങി. എന്നാൽ കാരിയും ഇൻഗ്ലിസും കൗണ്ടർ അറ്റാക്കിലൂടെ തകർപ്പൻ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. ആവശ്യമായ റൺറേറ്റ് ഉയരാതെ നിർത്തി ഇവർ ചെയ്സിങ്ങിൽ ഓസ്ട്രേലിയയെ സമ്മർദത്തിലേക്ക് വീഴാതെ കാത്തു. 

അലക്സ് കാരി മടങ്ങിയെങ്കിലും ഇൻഗ്ലിസിനൊപ്പം നിന്ന് മാക്സ്വെൽ തകർത്തടിച്ചപ്പോൾ ഓസ്ട്രേലിയ വിജയ ലക്ഷ്യത്തിലേക്ക് അടുത്തു. തന്റെ ആദ്യ ഏകദിന സെഞ്ചുറി ഇൻഗ്ലിസ് ആഘോഷമാക്കുകയും ചെയ്തു. 63 പന്തിൽ നിന്ന് 69 റൺസ് ആണ് അലക്സ് കാരി നേടിയത്. മാക്സ്വെൽ 15 പന്തിൽ നിന്ന് 32 റൺസും നേടി. 

നേരത്തെ ബെൻ ഡക്കറ്റിന്റെ മിന്നും സെഞ്ചുറിയാണ് കൂറ്റൻ സ്കോറിലേക്ക് ലാഹോറിൽ ഇംഗ്ലണ്ടിനെ എത്തിച്ചത്. 143 പന്തിൽ നിന്ന് ബെൻ ഡക്കറ്റ് അടിച്ചെടുത്തത് 165 റൺസ്. 17 ഫോറും മൂന്ന് സിക്സും ബെന്നിന്റെ ബാറ്റിൽ നിന്ന് വന്നു. ജോ റൂട്ട് 78 പന്തിൽ നിന്ന് 68 റൺസും നേടി. 10 പന്തിൽ നിന്ന് ആർച്ചർ 21 റൺസ് കൂടി അടിച്ചെടുത്തപ്പോൾ ഇംഗ്ലണ്ട് സ്കോർ 350

Post a Comment

Previous Post Next Post