(www.kl14onlinenews.com)
(03-Feb-2025)
രാവണീശ്വരം : പൊടിപ്പള്ളം -കുന്നുപാറ റോഡ് വീതി കൂട്ടി മെക്കാഡം ടാറിംഗ് ചെയ്യണമെന്ന്
അരുണോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് യുഎഇ കമ്മിറ്റി ആവശ്യപ്പെട്ടു. ക്ലബ്ബിന്റെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി യുഎഇ കമ്മിറ്റി നേതൃത്വത്തിൽ പ്രവാസി സംഗമവും, വാർഷിക ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു.
. സംഗമത്തിൽ 25 ൽപരം ആളുകൾ പങ്കെടുത്തു. ബാബു സി അധ്യക്ഷനായി ബാലകൃഷ്ണൻ കൂട്ടക്കനി സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: അശോകൻ പാടിക്കാനം (പ്രസിഡണ്ട്), സജിത്ത് കെ (വൈസ് പ്രസിഡണ്ട് ), അഭിജിത്ത് എ കെ ( സെക്രട്ടറി ), സജീവ്. എം ( ജോ. സെക്രട്ടറി), ബാബു സി (ട്രഷറർ), ബാലകൃഷ്ണൻ കൂട്ടക്കനി (രക്ഷാധികാരി ).
Post a Comment