നഗരസഭാ സ്റ്റേഡിയത്തിന് ശംനാട് സാഹിബിൻ്റെയും സ്റ്റേഡിയം റോഡിന് ബി.എം. അബ്ദുൽ റഹിമാൻ സാഹിബിൻ്റെയും പേര് നൽകണം - ജില്ലാ ജനകീയ നീതിവേദി

(www.kl14onlinenews.com)
(07-Feb-2025)

നഗരസഭാ സ്റ്റേഡിയത്തിന് ശംനാട് സാഹിബിൻ്റെയും സ്റ്റേഡിയം റോഡിന്  ബി.എം. അബ്ദുൽ റഹിമാൻ  സാഹിബിൻ്റെയും പേര് നൽകണം - ജില്ലാ ജനകീയ നീതിവേദി

കാസർകോട്: കാസർകോട് സ്വകാര്യ സന്ദർശത്തിനെത്തുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ടീം ക്യാപ്റ്റനു മായിരുന്ന സുനിൽ ഗാവസ്കറുടെ പേര് നഗരസഭാ സ്റ്റേഡിയത്തിന് നാമകരണം ചെയ്യാനുള്ള തീരുമാനത്തിൽ നിന്നും നഗരസഭാ അധികൃതർ പിന്മാറണമെന്നും, കാസർകോട് കാരനും ദീർഘകാലം പാർലമെൻ്റ് അംഗവുമായിരുന്ന പരേതനായ ശംനാട് സാഹിബിൻ്റെ പേര് നഗരസഭ സ്റ്റേഡിയത്തിനും, ഒരു പാട് കാലം കാസർകോട് മണ്ഠലം എം.എൽ എ യുമായിരുന്ന പരേതനായ ബി.എം. അബ്ദുൽ റഹിമാൻ സാഹിബിൻ്റെയോ, മുൻ മന്ത്രി ചെർക്കളം അബ്ദുല്ല സാഹിബിൻ്റെയോ പേര് നഗരസഭാ  സ്റ്റേഡിയം റോഡിനും നാമകരണം ചെയ്യണമെന്നും   ജില്ലാ ജനകീയ നീതി വേദി താത്വികാചാര്യ സമിതി യോഗം ആവശ്യപ്പെട്ടു.
നമ്മുടെ നാടുമായി പുലബന്ധം പോലും പുലർത്താത്ത ഒരാളുടെ പേരിൽ നഗരസഭയുടെ കീഴിലുള്ള ഒരു റോഡിന് പേര് നൽകുക എന്നത് തെറ്റായ സന്ദേശം നൽകാൻ ഇടയാക്കുകയും ഭാവിയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് ഇട നൽകുകയും ചെയ്യുമെന്നും യോഗം വിലയിരുത്തി, നിയമവിദഗ്ദരുമായി കൂടി ആലോചിച്ച് വിഷയം നിയമപരമായി നേരിടാനും യോഗം തീരുമാനിച്ചു.
സൈഫുദ്ദീൻ കെ. മാക്കോട്,ഹമീദ് ചാത്തങ്കൈ, റിയാസ് സി.എച്ച് ബേവിഞ്ച,ഉബൈദുല്ലാഹ് കടവത്ത്, ഇസ്മായിൽ ചെമ്മനാട്, താജുദ്ദീൻ പടിഞ്ഞാർ, ബഷീർ കുന്നരിയത്ത്, ഫൈസൽ ചാത്തങ്കൈ, അബ്ബാസ് കൈനോത്ത്, സീതു മേൽപറമ്പ എന്നിവർ ഓൺലൈൻ യോഗത്തിൽ സംബന്ധിച്ചു.
 

Post a Comment

Previous Post Next Post