(www.kl14onlinenews.com)
(17-Feb-2025)
അബൂദാബി :
റമദാനിൽ യുഎഇ ഖാസീലൈൻ ജമാ-അത്ത് 5 ലക്ഷം രൂപയുടെ റീലിഫ് പ്രവർത്തനം നടത്താൻ ഇന്നലെ ചേർന്ന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
വർഷംതോറും നടത്തിവരാറുള്ള റംസാൻ കിറ്റ് വിതരണവും, രോഗികൾക്കും വിധവകൾക്കുമുള്ള ധനസഹായം, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, കല്യാണ ധന സഹായം ,വീട് നിർമ്മാണ ധന സഹായങ്ങൾ നൽകാനും പദ്ധതികൾ ആവിഷ്കരിച്ചു
പ്രസിഡന്റ് ഫൈസൽ മൊഹ്‌സിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രടറി ഗഫൂർ ഊദ് സ്വാഗതം പറഞ്ഞു
ട്രഷറർ. മുഹമ്മദ് ഖാസിയാറകം പ്രാർത്ഥനയും വരവ് ചിലവുകളും അവതരിപ്പിച്ചു.
ഇക്‌ബാൽ കെ. പി. , മിസ്നി ഖലീൽ, ഹാരിസ്,ഇബ്രാഹീം ഖാസിയാറകം, അമീർ, സിറാജ് മിസ്നി, ശംസീർ, നാസർ ഇ.കെ. , സെല്ലു, മിസ്‌ബാഹ്, സിറാജ് എന്നിവർ സംസാരിച്ചു, സനാബിൽ നന്ദിയും പറഞ്ഞു
Post a Comment