(www.kl14onlinenews.com)
(19-Feb-2025)
അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെതിരെ കേരളത്തിന് കൂറ്റൻ സ്കോർ. മൂന്നാം ദിനം ആരംഭിക്കുമ്പോൾ 457 റൺസെടുത്ത് കേരളം ഓൾ ഔട്ടായി. സെഞ്ചുറി നേടിയ മുഹമ്മദ് അസറുദ്ദീൻ്റെ പ്രകടനമാണ് കേരളത്തിന് ശക്തമായ സ്കോർ സമ്മാനിച്ചത്.
പുറത്താകാതെ മുഹമ്മദ് അസറുദ്ദീൻ 177 റൺസ് നേടി. 341 പന്തുകൾ നേരിട്ട താരം 20 ഫോറും ഒരു സിക്സും നേടി. ഏഴ് വിക്കറ്റിന് 418 റൺസെന്ന നിലയിലാണ് കേരളം ഇന്ന് കളി ആരംഭിച്ചത്. ആദിത്യ സർവാടെ, എംഡി നിദീഷ്, ബേസിൽ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് നഷ്ടപ്പെട്ടത്.
മറിപടി ബാറ്റിങ് ആരംഭിച്ച ഗുജറാത്തിനായി പി. പഞ്ചൽ, എ. ദേശായി എന്നിവരാണ് ഓപ്പണിങ്.ലഞ്ചിന് പിരിയുമ്പോൾ ഗുജറാത്ത് 16 ഓവറിൽ വിക്കറ്റ് നഷ്ടപെടാതെ 61 റൺസ് എന്ന നിലയിൽ
അതേസമയം, 206 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന് രണ്ടാം പന്തിൽ തന്നെ ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ വിക്കറ്റ് നഷ്ടമായിരുന്നു. 69 റൺസെടുത്ത സച്ചിൻ ബേബിയെ അർസൻ നാഗ്സവെല്ലയാണ് പുറത്താക്കിയത്. തുടർന്ന് ആറാം വിക്കറ്റിൽ ഒത്തു ചേർന്ന സൽമാൻ നിസാറിൻ്റെയും മൊഹമ്മദ് അസറുദ്ദീൻ്റെയും കൂട്ടുകെട്ടാണ് വീണ്ടുമൊരിക്കൽ കൂടി കേരളത്തിന് നിർണ്ണായകമായത്.
കരുതലോടെയാണ് ഇരുവരും ഇന്നിങ്സ് മുന്നോട്ട് നീക്കിയത്. മൈതാനത്തിൻ്റെ എല്ലായിടങ്ങളിലേക്കും ഷോട്ടുകൾ പായിച്ച അസറുദ്ദീൻ 175 പന്തുകളിൽ നിന്നാണ് സെഞ്ചുറി തികച്ചത്. രഞ്ജിയിൽ അസറുദ്ദീൻ്റെ രണ്ടാം സെഞ്ചുറിയായിരുന്നു ഇത്. വൈകാതെ അർദ്ധ സെഞ്ചുറി തികച്ച സൽമാൻ നിസാർ 52 റൺസെടുത്ത് നില്ക്കെ വിശാൽ ജയ്സ്വാളിൻ്റെ പന്തിൽ എൽബിഡബ്ല്യു ആയി പുറത്തായി.
ഇരുവരും ചേർന്ന് 149 റൺസാണ് ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. സീസണിൽ ഇത് മൂന്നാം തവണയാണ് ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടിൽ 100 റൺസിലേറെ പിറന്നത്. തുടർന്നെത്തിയ അഹ്മദ് ഇമ്രാൻ 24 റൺസെടുത്ത് മടങ്ങി. മൂന്ന് വിക്കറ്റെടുത്ത അർസൻ നാഗസ്വെല്ലയാണ് ഗുജറാത്ത് ബൗളിങ് നിരയിൽ തിളങ്ങിയത്. ചിന്തൻ ഗജ രണ്ടു വിക്കറ്റും പ്രിയജിത് സിങ് ജഡേജയും രവി ബിഷ്ണോയിയും വിശാൽ ജയ്സ്വാളും ഓരോ വിക്കറ്റ് വീതം വീഴ്ത്തി
Post a Comment