മാമി തിരോധാനക്കേസ്:; കാണാതായ ഡ്രൈവറേയും ഭാര്യയേയും കണ്ടെത്തി
മാമി തിരോധാനക്കേസില്‍ കാണാതായ ഡ്രൈവര്‍ രജിത്ത് കുമാറിനേയും ഭാര്യ തുഷാരയേയും കണ്ടെത്തി. ഗുരുവായൂരില്‍വെച്ചാണ് ഇരുവരേയും പോലീസ് കണ്ടെത്തിയത്. ഇവര്‍ ഗുരുവായൂരില്‍ മുറിയെടുത്തിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. രജിത്തിനേയും ഭാര്യയേയും വെള്ളിയാഴ്ച തന്നെ നാട്ടില്‍ എത്തിക്കും. ക്രൈംബ്രാഞ്ച് ചോദ്യംചെയ്തതിന് പിന്നാലെയാണ് ഇരുവരേയും കാണാതാകുന്നത്.
മാമി തിരോധാനവുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പില്‍ രജിത്ത് വെള്ളിയാഴ്ച ഒരു ശബ്ദ സന്ദേശം അയച്ചിരുന്നു. തൻ്റെ കുടുംബം തകര്‍ന്നാല്‍ പലര്‍ക്കും സമാധാനം കിട്ടുമെന്നായിരുന്നു വാട്സ്ആപ്പ് സന്ദേശം. ഇതിന് പിന്നാലെയാണ് ഹോട്ടലില്‍നിന്ന് രജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. മനഃസമാധാനത്തിന് വേണ്ടിയാണ് ഗുരുവായൂരില്‍ പോയതെന്നും എന്ന് രജിത്ത് പറയുന്നു.
ക്രൈംബ്രാഞ്ച് ചോദ്യംചെയ്തതിന് പിന്നാലെ രജിത്തിനേയും ഭാര്യ തുഷാരയേയും കാണാനില്ലെന്ന് കാണിച്ച് തുഷാരയുടെ സഹോദരന്‍ സുമര്‍ജിത്ത് നടക്കാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. കാണാതായ കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂര്‍ എന്ന മാമിയുടെ ഡ്രൈവറായിരുന്നു രജിത്ത്
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട്ടിൽനിന്നു പോയ ഇരുവരും കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ്റ്റാന്റിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. വ്യാഴാഴ്ച മുറി വെക്കേറ്റ് ചെയ്ത് ലോഡ്ജിൽനിന്നു പോയെന്നും പിന്നീട് ഇരുവരെക്കുറിച്ചു വിവരവുമില്ലെന്നായിരുന്നു സഹോദരന്റെ പരാതി.
Post a Comment