(www.kl14onlinenews.com)
(13-jan-2025)
പത്തനംതിട്ടയിൽ ദളിത് വിദ്യാർഥിയായ 18കാരി പീഡനത്തിനിരയായ കേസിൽ 4 പേർകൂടി പിടിയിൽ. ആകെ അറസ്റ്റിലായവരുടെ എണ്ണം 39 ആയി. ഞായറാഴ്ച രാവിലെയും ശനിയാഴ്ച രാത്രിയിലുമായി 13 പേരെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. അതില്‍ പത്തുപേരുടെ അറസ്റ്റ് രണ്ടു ഘട്ടമായി രേഖപ്പെടുത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള മറ്റു മൂന്നു പേരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് റിപ്പോർട്ട്.
റാന്നിയിൽ നിന്നും അറസ്റ്റിലായ ആറു പേരിൽ മൂന്നുപേർ ഓട്ടോറിക്ഷ തൊഴിലാളികളാണ്. കേസിലെ എഫ്ഐആറുകളുടെ എണ്ണം ഏഴായി. കഴിഞ്ഞദിവസം അറസ്റ്റിലായ സുബിനാണ് പെൺകുട്ടിയെ ആദ്യം ലൈംഗികമായി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കുട്ടിക്ക് 13 വയസുള്ളപ്പോൾ സുബിൻ അശ്ളീല ദൃശ്യങ്ങളും സന്ദേശങ്ങളും അയക്കുകയും കുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.
പിന്നീട് കുട്ടിക്ക് 16 വയസായപ്പോൾ വീടിനു സമീപമുളള അച്ചൻകോട്ടുമലയിലെത്തിച്ച് റബ്ബർ തോട്ടത്തിൽ വച്ച് ബലാൽസംഗത്തിനിരയാക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും സുബിൽ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിക്കുകയും പെൺകുട്ടിയെ സുഹൃത്തുക്കൾക്ക് കാഴ്ചവെക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. സ്വന്തമായി ഫോൺ ഇല്ലാത്ത കുട്ടി അച്ഛന്റെ ഫോൺ ഉപയോഗിച്ചായിരുന്നു ഒന്നാം പ്രതി സുബിനുമായി ബന്ധപ്പെട്ടിരുന്നത്.
Post a Comment