തൃക്കരിപ്പൂർ മുസ്ലിം ജമാഅത്ത് ടി.മുഹമ്മദിന് യാത്രയയപ്പ് നൽകി

(www.kl14onlinenews.com)
(08-jan-2025)

തൃക്കരിപ്പൂർ മുസ്ലിം ജമാഅത്ത് ടി.മുഹമ്മദിന് യാത്രയയപ്പ് നൽകി
ദുബായ്: ദുബൈ തൃക്കരിപ്പൂർ മുസ്ലിം ജമാഅത്ത് (ഡി ടി എം ജെ) കമ്മിറ്റിയുടെ മുൻ പ്രസിഡന്റും, ജനറൽ സെക്രട്ടറിയുമായിരുന്ന ടി.മുഹമ്മദിന്* ജമാഅത്ത് കമ്മിറ്റി ഊഷ്മളമായ യാത്രയയപ്പ് സംഘടിപ്പിച്ചു. 38 വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ സ്തുത്യർഹമായ സേവനമാണ് നാട്ടുകാർക്ക് വേണ്ടി അദ്ദേഹം നടത്തിയതെന്ന് ചടങ്ങിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു.

കമ്മിറ്റി പ്രസിഡന്റ് ടി.പി.അബൂബക്കർ ഹാജിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് അഡ്വൈസറി ബോർഡ് ചെയർമാൻ സി.റഹീം ഹാജി ഉൽഘാടനം ചെയ്തു. ആക്ടിങ് ജനറൽ സെക്രട്ടറി യുപി. മുഹമ്മദ്‌ സഹീർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ടി.പി.അബൂബക്കർ ഹാജി* കമ്മിറ്റിയുടെ ഉപഹാരം ടി.മുഹമ്മദിന്* നൽകി ആദരിച്ചു.

ഡിടിഎംജെ യുടെ കീഴിലുള്ള ബിസിനസ്സ് സംരംഭമായ മെഡിറ്റിന്റെ ഉപഹാരം മെഡിറ്റ് ചെയർമാൻ ടിപി.സിറാജ് മെഡിറ്റ് കൺവീനർ ടി.മുഹമ്മദിന് സമ്മാനിച്ചു.

യോഗത്തിൽ
ജനറൽ സെക്രട്ടറി സി.നാസർ, ടിപി.സിറാജ്, സി.സുബൈർ, എൻ ഷഹനാസലി, ടി.യൂനുസ്, ആരിഫ്‌ വൾവക്കാട്, എൻപി. സലാം, ടി.മൊയ്‌ദീൻ, എകെ.മുത്തലിബ്, കാക്കടത്ത് മമ്മി, ഒടി. നാസർ, ഫാറൂഖ് ഹുസൈൻ* തുടങ്ങിയവർ ആശംസകൾ നേർന്നു. ടി.മുഹമ്മദ്‌ മറുപടി പ്രസംഗം നടത്തി, ട്രഷറർ ഒടി.നൗഷാദ് നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post