(www.kl14onlinenews.com)
(09-jan-2025)
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ പലപ്പോഴും മുൻകൈയ്യെടുക്കാറുള്ള ബോളിവുഡ് താരമാണ് ദീപിക പദുക്കോൺ. വിഷയത്തിലുള്ള താരത്തിന്റെ ഇടപെടൽ പലപ്പോഴും പ്രശംസ നേടിയിട്ടുമുണ്ട്. ഇപ്പോഴിതാ, ജോലിസ്ഥലത്തെ സംസ്‌കാരത്തെക്കുറിച്ചും ഞായറാഴ്ചകളിൽ പോലും ജീവനക്കാർ ജോലിക്കെത്തണമെന്നുമുള്ള എൽ ആൻഡ് ടി ചെയർമാൻ എസ്.എൻ സുബ്രഹ്മണ്യന്റെ പ്രസ്താവനയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദീപിക.
'ഇത്രയും ഉയർന്ന പദവിയിലുള്ള ആളുകൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ഞെട്ടിപ്പിക്കുന്നതാണ്' എന്ന് ഇൻസ്റ്റഗ്രാമിൽ ദീപിക കുറിച്ചു.
ഞായറാഴ്ചകളിലും തൊഴിലാളികൾ ജോലിക്കെത്തണമെന്നും, ആഴ്ചയിൽ ഏഴു ദിവസങ്ങളും ജോലി ചെയ്യിക്കാൻ സാധിക്കാത്തതിൽ ഖേദിക്കുന്നു എന്നുമായിരുന്നു എൽ ആൻഡ് ടി ചെയർമാന്റെ പ്രസ്താവന. ആളുകളുടെ മാനസിക- ശാരീരിക ആരോഗ്യം പോലും പരിഗണിക്കാതെയുള്ള പ്രസ്താവന സോഷ്യൽ മീഡിയിയലടക്കം വ്യാപക വിമർശനം നേരിടുകയാണ്
ജീവനക്കാർ ഒഴിവു സമയം വീട്ടിലിരുന്ന് ചെലവഴിക്കുന്നതിനെ ചോദ്യം ചെയ്ത നടത്തിയ പരാമർശമായിരുന്നു കൂടുതൽ വിവാദങ്ങൾക്ക് വഴിവച്ചത്. 'ആളുകൾ വീട്ടിൽ ഇരുന്നു എന്താണ് ചെയ്യുന്നത്? എത്ര നേരം ഭാര്യയെ നോക്കിയിരിക്കാൻ കഴിയും? വരൂ, ഓഫീസിലെത്തി ജോലി തുടങ്ങു,' എന്നായിരുന്നു എസ്.എൻ സുബ്രഹ്മണ്യൻ പറഞ്ഞത്.
Post a Comment