വധശ്രമക്കേസില്‍ അറസ്റ്റിലായ യുട്യൂബര്‍ മണവാളൻജയില്‍ കവാടത്തില്‍ റീല്‍ ഷൂട്ട്; പൊലീസ് വിലക്കിയിട്ടും തുടര്‍ന്നു

(www.kl14onlinenews.com)
(21-jan-2025)

വധശ്രമക്കേസില്‍ അറസ്റ്റിലായ യുട്യൂബര്‍ മണവാളൻ
ജയില്‍ കവാടത്തില്‍ റീല്‍ ഷൂട്ട്; പൊലീസ് വിലക്കിയിട്ടും തുടര്‍ന്നു

വധശ്രമക്കേസില്‍ അറസ്റ്റിലായ യുട്യൂബര്‍ മണവാളന്‍ ജയില്‍ കവാടത്തില്‍ റീല്‍ഷൂട്ട് നടത്തി. പൊലീസ് വിലക്കിയിട്ടും റീല്‍ ഷൂട്ട് തുടര്‍ന്നു. വി‍ഡിയോ പകര്‍ത്തിയത് കേസിലെ ഒന്നാംപ്രതിയാണ്. രളവർമ കോളജ് വിദ്യാർഥികളെ കാർ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ‘മണവാളൻ’ എന്നറിയിപ്പെടുന്ന മുഹമ്മദ് ഷഹീൻ ഷായെ (26) പൊലീസ് പിടികൂടി. ബെംഗളൂരുവിൽ നിന്നാണ് ഇയാൾ പിടിയിലായത്.

കഴിഞ്ഞ വർഷം ഏപ്രിൽ 19നായിരുന്നു കേസിന് ആസ്പദമായ സംഭവം. ‘മണവാളനും’ സുഹൃത്തുക്കളും സംഘം ചേർന്ന് മദ്യപിച്ചശേഷം കാറിൽ വരുകയായിരുന്നു. ഇതിനിടെ രണ്ട് കോളജ് വിദ്യാർഥികളുമായി വാക്കുതർക്കമുണ്ടായി. ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർഥികളെ മദ്യലഹരിയിലായിരുന്ന ‘മണവാളനും’ സംഘവും കാറിൽ പിന്തുടർന്നു. ഇതിനിടെ കാറുകൊണ്ട് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്കിനെ ‘മണവാളൻ’ ഇടിച്ചുവീഴ്ത്തി.

സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ മണവാളനെതിരെ ഏപ്രിൽ 24ന് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള ‘മണവാളൻ മീഡിയ’ എന്ന യൂട്യൂബ് ചാനലും ഇയാൾക്കുണ്ട്

കുടകിൽനിന്നാണ് ഇയാൾ പിടിയിലായത്, പിന്നീട് ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

കേരളവർമകോളേജിലുണ്ടായ തർക്കത്തെ തുടർന്നാണ് ഇയാളും സംഘവും വിദ്യാർഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത്. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഗൗതം കൃഷ്ണനെയും സുഹൃത്തിനെയുമാണ് അപായപ്പെടുത്താൻ ശ്രമിച്ചത്. കാർവരുന്നതുകണ്ട് ഇവർ ബൈക്ക് ഒതുക്കിയെങ്കിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗൗതമിനും സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു. വ്ളോഗർക്കൊപ്പം പത്തോളം പേർ ഉണ്ടായിരുന്നു എന്നാണ് അറിയുന്നത്

Post a Comment

Previous Post Next Post