ഗ്രീഷ്മയ്ക്ക് മരണം വരെ തൂക്കുകയർ; സമർത്ഥമായ ക്രൂരകൃത്യം എന്നും കോടതി; ​ഷാരോണ്‍ രാജ് വധക്കേസിലെ വിധി

(www.kl14onlinenews.com)
(20-jan-2025)

ഗ്രീഷ്മയ്ക്ക് മരണം വരെ തൂക്കുകയർ; സമർത്ഥമായ ക്രൂരകൃത്യം എന്നും കോടതി; ​ഷാരോണ്‍ രാജ് വധക്കേസിലെ വിധി

പാറശാല ഷാരോണ്‍ രാജ് വധക്കേ(Sharon Raj Murder Case)സില്‍ ​പ്രതിf ഗ്രീഷ്മയ്ക്ക് വധശിക്ഷ. മരണം വരെ തൂക്കുകയർ എന്നാണ് കോടതി നിരീക്ഷിച്ചത്. സമർത്ഥമായ ക്രൂരകൃത്യം എന്നും കോടതി. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.പ്രതിക്ക് പ്രായത്തിന്റെ ഇളവ് ലഭിച്ചിട്ടില്ല. പ്രതിക്കെതിരെ 48 സാഹചര്യ തെളിവുകളാണ് ഉള്ളത്. സമർത്ഥമായ ക്രൂരകൃത്യം എന്നും കോടതി നിരീക്ഷിച്ചു. പ്രതികളോട് 259 ചോദ്യങ്ങളാണ് ചോദിച്ചത്. കേസിൽ 57 സാക്ഷികളെ വിസ്തരിച്ചു. 556 പേജുള്ള വിധി പകർപ്പാണ് കേസിൽ വായിച്ചത്. മറ്റൊരാളുമായി ഷാരോണുമായി ഗ്രീഷ്മ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന് തെളിവുണ്ട്. വിവാഹമുറപ്പിച്ചതിനു ശേഷമാണ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത്.

പാരസെറ്റമോൾ കലർത്തി ജ്യൂസ് ചലഞ്ച് നടത്തിയത് തെളിഞ്ഞു. ​ഗ്രീഷ്മ നടത്തിയത് വിശ്വാസ വഞ്ചനയെന്നും കോടതി നിരീക്ഷിച്ചു. പ്രതിയ്ക്ക് കേസിൽ പ്രായത്തിന്റെ ഇളവില്ല. പ്രകോപനമില്ലാതെയാണ് കൊലപാതകമെന്നും ഷാരോൺ ​ഗ്രീഷ്മയെ മർദ്ധിച്ചതിന് തെളിവില്ലെന്നും കോടതി പറഞ്ഞു. അതേസമയം കേസ് അന്വേഷിച്ച സംഘത്തിനും കോടതിയുടെ അഭിനന്ദനം ലഭിച്ചു. അന്വേഷണം നടത്തി. മാറിയ കാലത്തിനനുസരിച്ച് പോലീസ് അന്വേഷണ രീതി മാറ്റിയെന്നും. ഒരു ഉദ്യോഗസ്ഥന്റെയും പേര് പറയുന്നില്ല എല്ലാവരെയും അഭിനന്ദിക്കുന്നു എന്നും കോടതി പറഞ്ഞു.

പ്രതിയുടെ പ്രായം പരി​ഗണിക്കാൻ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്നും വ്യക്തമാക്കിക്കൊണ്ടാണ് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ​ഗ്രീഷ്മയ്ക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം പ​രി​ഗണിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.  മൂന്നാം പ്രതിയും ​ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ തെളിവുകളുടെ അഭാവത്തിൽ കോടതി നേരത്തേ വെറുതേവിട്ടിരുന്നു. കൊല നടത്താന്‍ ​ഗ്രീഷ്മയെ സഹായിച്ചുവെന്നായിരുന്നു അമ്മ സിന്ധുവിനെതിരേയും അമ്മാവന്‍ നിര്‍മല്‍കുമാരനെതിരേയുമുള്ള കുറ്റം.

586 പേജുള്ള വിധിപ്രസ്താവമാണുള്ളത്. ദൃസാക്ഷികൾ ഇല്ലാത്തൊരു കേസിൽ സാഹചര്യതെളിവുകളെ അതിസമർത്ഥമായി കൂട്ടിക്കെട്ടിക്കൊണ്ട് പ്രതി കുറ്റം ചെയ്തതായി തെളിയിക്കാൻ അന്വേഷണസംഘത്തിനായെന്നു പറഞ്ഞ കോടതി, പോലീസിനെ അഭിനന്ദിച്ചു

ആൺ സുഹൃത്തായ ഷാരോണ്‍രാജിനെ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തിനല്‍കി കൊലപ്പെടുത്തിയെന്നായിരുന്നു കുറ്റപത്രം. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒക്ടോബര്‍ 14-ന് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് ഷാരോണ്‍രാജ് മരിച്ചത്. 

ഛര്‍ദ്ദിക്കുകയും ക്ഷീണിതനാവുകയും ചെയ്ത ഷാരോണ്‍ പാറശ്ശാല ജനറല്‍ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞു വീട്ടിലേക്ക് എത്തിയെങ്കിലും അടുത്ത ദിവസം വായ്ക്കുള്ളില്‍ വ്രണങ്ങളുണ്ടായതിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാരോണിൻ്റെ വൃക്ക, കരള്‍, ശ്വാസകോശം എന്നിവ തകരാറിലായി ചികിത്സയിയിലിരിക്കേ മരിക്കുകയായിരുന്നു. പാറശ്ശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെ.പി. ഭവനില്‍ ജയരാജിൻ്റെ മകനാണ് ഷാരോണ്‍. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബി.എസ്സി. റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു.

പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യ തെളിവുകളുണ്ടെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

ഗ്രീഷ്മയെ കൂടാതെ മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മല കുമാരൻ നായരേയും നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കേസിലെ രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു.

2022 ഒക്ടോബർ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 ന് മരണം സംഭവിച്ചു.

കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്. അമ്മാവനായ നിർമ്മലകുമാരൻ നായർ തെളിവ് നശിപ്പിച്ചെന്നും കണ്ടെത്തി.

ഗ്രീഷ്മയക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്നായിരുന്നു ഗ്രീഷ്മയുടെ ആവശ്യം.

ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂൻ്റെ വാദം. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ശിക്ഷാവിധിക്ക് മുന്നോടിയായുള്ള അന്തിമവാദത്തില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഷാരോണിനും സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. ആ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകര്‍ത്തത്. പ്രതിക്ക് ഒരു ഘട്ടത്തിലും മനസ്താപം ഉണ്ടായില്ല. അതിനാല്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

എന്നാൽ പരമാവധി ഇളവ് നൽകണമെന്നാണ് ഗ്രീഷ്മയുടെ വാദം. തൻ്റെ മാതാപിതാക്കളെ നോക്കണമെന്നും അവരുടെ ഏകമകളാണ് താനെന്നുമാണ് ഗ്രീഷ്മ കോടതിയെ ബോധിപ്പിച്ചത്.

Post a Comment

Previous Post Next Post