മുസ്ലിം ലീഗ് പ്രവർത്തനം സജീവമാക്കി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌

(www.kl14onlinenews.com)
(20-jan-2025)

മുസ്ലിം ലീഗ് പ്രവർത്തനം സജീവമാക്കി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌

മൊഗ്രാൽ പുത്തൂർ : പ്ലാൻ 25 ഭാഗമായി 2024 ഒക്ടോബറിൽ നടന്ന മുസ്ലിം ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ക്യാമ്പിൽ എടുത്ത ഓരോ തീരുമാനങ്ങളും നടപ്പിൽ വരുത്തി മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ മുസ്ലിം ലീഗ് പ്രവർത്തനം zപഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സജീവമായികൊണ്ടിരിക്കുകയാണ്, 
എല്ലാ വിഭാഗം ജനങ്ങൾക്കുമിടയിൽ പാർട്ടിയെ സജീവമാക്കുകയാണ് പ്രഥമ ലക്ഷ്യം, മുസ്ലിം ലീഗിന്റെ പ്രധാന പ്രവർത്തന മേഘലയായ ജീവ കാരുണ്യ പ്രവർത്തനത്തിനൊപ്പം സംഘടന പ്രവർത്തനം വ്യാപിക്കുക കൂടി ചെയ്താൽ മാത്രമേ പാർട്ടി അടിത്തറ ഭദ്രമാക്കാനും പുതിയ പാർട്ടി തലമുറ സൃഷ്ടിക്കാനും കഴിയുകയുള്ളു,  
വനിതാ ലീഗ് ശാഖതലത്തിൽ യോഗങ്ങൾ ചേർന്ന് കൊണ്ടിരിക്കുന്നു നല്ല നിലയിലുള്ള സ്ത്രീ പങ്കാളിത്തമാണ് ഓരോ യോഗത്തിലും കാണുന്നത്, വനിതാ ലീഗിന്റെ ഇരുപത് ശാഖാ കമ്മിറ്റികൾ പ്രവർത്തന സജ്ജമാക്കും ഇതിൽ പകുതിയോളം ശാഖകളിൽ യോഗം ചേർന്നു കഴിഞ്ഞു,  വനിതാ ലീഗിന്റെ ജില്ലാ മണ്ഡലം നേതാക്കൾ വിവിധ യോഗങ്ങളിൽ സംബന്ധിക്കുന്നുണ്ട്, 
എം. എസ്‌.എഫ്   മെമ്പർഷിപ് അടിസ്ഥാനത്തിലുള്ള, നവാഗത സംഗമം എം.എസ്‌.എഫ് പഞ്ചായത്ത്‌ ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന്കൊണ്ടിരിക്കുന്നു,പഞ്ചായത്തിലെ 16 യൂണിറ്റിൽ പകുതിയിലധികം യൂണിറ്റിൽ പുതിയ കമ്മിറ്റികൾ ഇതിനകം പൂർത്തീകരിച്ചു കഴിഞ്ഞു, 
തൊഴിലാളി മേഘലയിൽ പ്രവർത്തനം വ്യാപിക്കുന്നതിന്റെ ഭാഗമായി , ആരോഗ്യ മേഘലയിൽ പ്രവൃത്തിക്കുന്ന ആശാ വർക്കർമാരെ സംഘടിപ്പിച്ച് ആശാവർക്കേഴ്സ് യൂണിയനും,(എസ്‌.ടി.യൂ)അംഗൻവാടി ജീവനക്കാരെ സംഘടിപ്പിച്ച് അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്സ് യൂണിയനും (എസ്‌.ടി. യൂ)രൂപീകരിച്ചു, എസ്‌. ടി യൂ  വിന്റെ വിവിധ മേഖലയിലെ നേതാക്കൾ യോഗങ്ങളിൽ സംമ്പന്ധിച്ചു, 
എസ്‌. ടി യൂ  വിന്റെ പ്രവർത്തനം എല്ലാ തൊഴിലാളി മേഖലയിലേക്കും വ്യാപിക്കും,  പ്രവാസി ലീഗ് പ്രവർത്തനം താഴെ തട്ടിൽ എത്തിക്കാൻ പഞ്ചായത്ത്‌ കമ്മിറ്റിക്ക് കീഴിൽ നാല് മേഘല കമ്മിറ്റികൾ രൂപീകരിക്കും ഇതിൽ മൊഗ്രാൽ പുത്തൂർ മേഘല കമ്മിറ്റി നിലവിൽ വന്നു, 
ഈ വർഷവസാനം നടക്കുന്ന പഞ്ചായത്ത്‌ തെരെഞ്ഞെടുപ്പിനെ നേരിടുന്നതിനുള്ള കർമ്മ പദ്ധതികൾക്ക് രൂപം നൽകാൻ വിവിധ വാർഡ് കമ്മിറ്റി യോഗങ്ങൾ നടന്ന് കൊണ്ടിരിക്കുന്നുണ്ട്, 
പഞ്ചായത്ത് കമ്മിറ്റി ഇൻ ചാർജ് മുഹമ്മദ്‌ കുന്നിൽ, ജന:സെക്രട്ടറി സിദ്ദിഖ്ബേക്കൽ, ട്രെഷറർ കബീർ പി. എം  ഭാരവാഹികളായ നൂറുദ്ദീൻ കോട്ടക്കുന്ന്,  എ. കെ. ഷാഫി,  കരീംചൗക്കി,  കെ.ബി. അഷ്‌റഫ്‌, എം.എം. അസീസ് എന്നിവർ സജീവമായി നേതൃത്വം നൽകുന്നുണ്ട്

Post a Comment

Previous Post Next Post