സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ; ചോദ്യം ചെയ്യൽ തുടരുന്നു

(www.kl14onlinenews.com)
(17-jan-2025)

സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ; ചോദ്യം ചെയ്യൽ തുടരുന്നു

മുംബൈ:
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ മുംബൈയിലെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ ഒരാളെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി മുംബൈ പോലീസ് ബാന്ദ്ര പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നതിനായി നിരവധി പേരെ എത്തിച്ചിരുന്നു. 

തുടർന്നാണ് വീടുകൾ കുത്തിത്തുറന്ന് മോഷനം നടത്തിയെന്ന പരാതികൾ ഉയർന്ന ഒരു പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തത്. 

ജനുവരി 16 വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെ സെയ്ഫ് അലി ഖാനെ ബാന്ദ്രയിലെ വീട്ടിൽ വെച്ച് അജ്ഞാതനായ ഒരാൾ മോഷണശ്രമത്തിൽ ആറ് തവണ കുത്തിയിരുന്നു. ആക്രമണത്തിന് ശേഷം സെയ്ഫിനെ ലീലാവതി ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയെ തുടർന്ന് അദ്ദേഹം അപകടനില തരണം ചെയ്തുവെന്നും ആശുപത്രിയിൽ തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു.

മുംബൈ പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ, മോഷണം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രതി സെയ്ഫ് അലി ഖാൻ്റെ വീട്ടിലേക്ക് കെട്ടിടത്തിൻ്റെ ഫയർ എസ്‌കേപ്പ് ഗോവണിയിലൂടെ കടന്നത്.

പുലർച്ചെ 2.30 ന് കുട്ടികളുടെ മുറിയിൽ വീട്ടുജോലി നുഴഞ്ഞുകയറ്റക്കാരനെ കണ്ടു. ഇവർ മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്ന് സെയ്ഫ് അലി ഖാനെത്തി മുറിയിൽ കയറി അക്രമിയെ കീഴടക്കാൻ ശ്രമിച്ചു. പിടിവലിക്കിടെ നടന് ആറ് തവണ കുത്തേറ്റു, വീട്ടുജോലിക്കാരിക്കും നിസാര പരിക്കേറ്റു.

ആക്രമണത്തിന് ശേഷം സെയ്ഫ് അലി ഖാൻ്റെ വീട്ടുജോലിക്കാരിയുടെ പരാതിയിൽ പ്രതിക്കെതിരെ കൊലപാതകശ്രമം, അതിക്രമിച്ച് കടക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു.

മുംബൈ പോലീസിൻ്റെ ക്രൈംബ്രാഞ്ചിൻ്റെയും ലോക്കൽ പോലീസിൻ്റെയും ടീമുകൾ, നടൻ്റെ ഫ്‌ളാറ്റിലെ "കവർച്ചശ്രമത്തിനിടെ"  പ്രദേശത്ത് എത്ര മൊബൈൽ ഫോണുകൾ സജീവമായിരുന്നു എന്നതുൾപ്പെടെ സാങ്കേതിക വിവരങ്ങൾ ശേഖരിച്ചതായി വൃത്തങ്ങൾ അറിയിച്ചു

പുതിയ വിവരങ്ങൾ പുറത്ത്
 
നടൻ സെയ്ഫ് അലി ഖാൻ്റെ ബാന്ദ്രയിലെ വസതിയിലെ ആക്രമണത്തിൻ്റെ പുതിയ വിവരങ്ങൾ പുറത്ത്. വ്യാഴാഴ്ച പുലർച്ചെ വീടിനുള്ളിൽ അതിക്രമിച്ചു കയറിയ അക്രമി സെയ്ഫ് അലി ഖാൻ്റെയും കരീന കപൂറിൻ്റെയും ഇളയ മകൻ ജഹാംഗീറിൻ്റെ മുറിയിലേക്കാണ് ആദ്യമെത്തിയതെന്ന് ജോലിക്കാരി വെളിപ്പെടുത്തി.

കുട്ടിയുടെ മുറിയിൽ വെച്ചാണ് ജോലിക്കാരി ഇയാളെ കണ്ടത്. പിന്നാലെ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുകൈകളിലും ആയുധങ്ങളുമായെത്തിയ അക്രമി ഇവരെ ആക്രമിക്കുകയും ചെയ്തു. 

ബഹളം കേട്ട് സെയ്ഫ് അലി ഖാനും കരീന കപൂറും മുറിയിലേക്ക് ഓടിയെത്തുകയും കയ്യാങ്കളിയിൽ സെയ്ഫിന് പരിക്കേൽക്കുകയും ചെയ്തു.

പോലീസിൽ നൽകിയ പരാതിയിൽ, ഇയാളെ ആദ്യം കണ്ട സഹായി ഏലിയാമ്മ ഫിലിപ്പ് (56) പുലർച്ചെയുണ്ടായ ദാരുണമായ ആക്രമണത്തെക്കുറിച്ച് വിശദമായി പറഞ്ഞു

ഏലിയാമ്മ പോലീസിനോട് പറഞ്ഞത് ഇങ്ങനെ:-

ജനുവരി 15 ന് രാത്രി 11 മണിയോടെ, ഞാൻ സെയ്ഫ് അലി ഖാൻ്റെ ഇളയ മകൻ ജഹാംഗീർ എന്ന ജയബാബയെ (4 വയസ്സ്) കട്ടിലിൽ കിടത്തി. ഞാനും എൻ്റെ സഹപ്രവർത്തകയും ഉറങ്ങാൻ കിടന്നു

ഏകദേശം 2 മണിയായപ്പോൾ ഞാൻ ശബ്ദം കേട്ട് ഉണർന്നു നിവർന്നു ഇരുന്നു. കരീന മാം ജെഹ് ബാബയെ കാണാൻ വന്നതാണെന്ന് കരുതി ബാത്ത്റൂമിൻ്റെ ലൈറ്റ് ഓൺ ചെയ്ത് വാതിൽ തുറന്നിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഒന്നും വിചാരിക്കാതെ ഞാൻ വീണ്ടും കിടന്നു, പക്ഷേ ഒരു അസ്വസ്ഥത തുടർന്നു.

കുളിമുറിയിൽ ആരാണെന്ന് പരിശോധിക്കാൻ ഞാൻ കുനിഞ്ഞപ്പോൾ അകത്ത് നിന്ന് ഒരാൾ പുറത്തുവന്ന് ജെഹ് ബാബയുടെ ബെഡിലേക്ക് പോയി. പരിഭ്രാന്തയായ ഞാൻ വേഗം ജെഹ് ബാബയുടെ അടുത്തെത്തി. "ഒച്ചയൊന്നും ഉണ്ടാക്കരുത്" എന്ന് അക്രമി എനിക്ക് നേരെ ആംഗ്യം കാണിച്ചു.

ആ നിമിഷം, ജെഹ് ബാബയുടെ നാനി ജുനുവും ഉണർന്നു. ബഹളം വെക്കരുതെന്ന് ഇയാൾ മുന്നറിയിപ്പ് നൽകി. ഇടതുകയ്യിൽ ഒരു വടിയും വലതുകൈയിൽ നീളമുള്ളതും നേർത്തതുമായ ബ്ലേഡ് പോലെയുള്ള ഒരു വസ്തു പിടിച്ചിരുന്നു.
ജെഹ് ബാബയെ സംരക്ഷിക്കാനുള്ള ശ്രമത്തിൽ, ഞാൻ ഇടപെട്ടു. അയാൾ എന്നെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയും എൻ്റെ രണ്ട് കൈകൾക്കും പരിക്കേൽക്കുകയും ചെയ്തു. "നിനക്കെന്താണ് വേണ്ടത്? എത്ര പണം വേണം?" എന്നൊക്കെ ഞാൻ അവനോട് ചോദിച്ചു. "ഒരു കോടി രൂപ" എന്നായിരുന്നു മറുപടി.

കരീന മാം ബഹളം കേട്ട് മുറിയിലേക്ക് ഓടിക്കയറി. സെയ്ഫ് സാർ അവനോട് ചോദിച്ചു “നീ ആരാണ്? എന്തുവേണം". തുടർന്ന് ഇയാൾ തടിയും ബ്ലേഡും ഉപയോഗിച്ച് സെയ്ഫ് സാറിനെ മർദ്ദിച്ചു.

അകത്തുകടന്ന മറ്റൊരു നഴ്‌സ് ഗീതയെയും ഇയാൾ ആക്രമിച്ചു. ഞങ്ങൾ മുറിയിൽ നിന്ന് പുറത്തേക്ക് ഓടി, വാതിൽ പൂട്ടി മുകളിലത്തെ നിലയിലേക്ക് ഓടി.
വലിയ ശബ്ദം കേട്ട് വീട്ടിലെ മറ്റ് ജീവനക്കാരെ ഉണർത്തി ഞങ്ങൾ എല്ലാവരും റൂമിലേക്ക് പോയി. എന്നാൽ, മുറിയിൽ തിരിച്ചെത്തിയപ്പോൾ ആളെ കാണാനില്ല.

സെയ്ഫ് അലി ഖാൻ്റെ കഴുത്ത്, വലത് തോളിൽ, പുറം, ഇടത് കൈത്തണ്ട, കൈമുട്ട് എന്നിവയ്ക്ക് പരിക്കേറ്റു, രക്തസ്രാവം ദൃശ്യമായിരുന്നു. ഗീതയുടെ വലതു കൈത്തണ്ടയിലും മുതുകിലും മുഖത്തും പരിക്കേറ്റു.

ഏകദേശം 35-40 വയസ്സ് പ്രായമുള്ള ആളാണ്, കറുത്ത നിറവും, മെലിഞ്ഞ ശരീരവും, ഏകദേശം 5 അടി 5 ഇഞ്ച് ഉയരവും, ഇരുണ്ട പാൻ്റും തലയിൽ തൊപ്പിയുള്ള ഷർട്ടും ധരിച്ചിട്ടുണ്ടെന്ന് ജീവനക്കാർ വിവരിച്ചു.

ആക്രമണത്തെ തുടർന്ന് ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ച സെയ്ഫ് അലി ഖാനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി , ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണ്

Post a Comment

Previous Post Next Post